കൃഷിനാശ ഭീഷണിയില്‍ കര്‍ഷകര്‍ ബുദ്ധിമുട്ടുന്നു
മുല്ലശ്ശേരി: മധുക്കര വടക്കേപ്പുറം കോള്‍പ്പടവില്‍ വെള്ളം കിട്ടാത്തതുമൂലം കൃഷിനാശ ഭീഷണിയില്‍ കര്‍ഷകര്‍ ബുദ്ധിമുട്ടുന്നു. 88 ദിവസം മൂപ്പെത്തിയ നെല്ചെടികള്ക്ക് വെള്ളമെത്തിക്കാനാവാതെ വലയുകയാണ് കര്‍ഷകര്‍. കോള്‍ ചാലുകളില്‍ വെള്ളമില്ലാത്തതുമൂലം കോള്‍പ്പടവിലെ പെട്ടിപ്പറയിലേക്ക് വെള്ളമെത്താത്തതാണ് നെല്‍കൃഷിയെ നാശത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നത്.
നിലവില്‍ വലിയ മോട്ടോര്‍ എഞ്ചിനുകള്‍ വാടകക്കെടുത്താണ് കൃഷിയിടത്തിലേക്ക് വെള്ളമെത്തിക്കുന്നത്. മണിക്കൂറിന് വലിയ തുകയാണ് വാടകയിനത്തില്‍ നല്‍കേണ്ടി വരുന്നത്. ഒരു മണിക്കൂര്‍ എഞ്ചിന് വെച്ച് വെള്ളമടിക്കാന്‍ ഒരു ലിറ്റര്‍ മണ്ണെണ്ണ വേണം.
ഒരേക്കറിലേക്ക് ഏതാണ്ട് പതിനഞ്ച് മണിക്കൂറിലേറെ വെള്ളമടിക്കേണ്ടി വരുന്നുണ്ട്. ചിമ്മിനി ഡാമില്‍ നിന്നും വെള്ളമടിക്കാത്തതാണ് കോള്‍ചാലുകളില്‍ വെള്ളമെത്താതിരിക്കാന്‍ കാരണമായി പറയുന്നത്. ഏക്കറു കണക്കിനുള്ള കൃഷിയിടത്തിലെ ഉമ ഇനത്തില്‍പെട്ട നെല്‍ചെടികളാണ് കൃഷിനാശഭീഷണി നേരിടുന്നത്. കോള്ചാലില് അവിടവിടെയായി കാണുന്ന കുഴികളില്‍ നിന്നാണ് നിലവില്‍ മോട്ടോര്‍ എഞ്ചിന് വെച്ച് പാടത്തേക്ക് വെള്ളമെത്തിക്കുന്നത്. അതും ബണ്ടിനു തൊട്ടടുത്തുള്ള കൃഷി ഭൂമികളിലേക്ക് മാത്രമേ ഈ രീതിയില്‍ വെള്ളമെത്തിക്കാനാവൂ എന്നതാണ് മറ്റൊരു ഭീഷണി.
കോള്‍ ചാലുകളില്‍ വെള്ളമെത്തിക്കാന്‍ അടിയന്തി നടപടി സ്വീകരിച്ച് ഈ ദുരിതത്തില്‍ നിന്ന് കരകയറ്റാന്‍ അധികൃതര്‍ തയാറാകണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."