കിലയില്‍ ഏകദിന പരിശീലനം
തൃശൂര്‍: തദ്ദേശസ്ഥാപനങ്ങളിലെ പരിഷ്കരിച്ച പ്രൊക്യുര്‍മെന്റ് മാന്വലിനെക്കുറിച്ചുള്ള സംസ്ഥാനതല ഏകദിന പരിശീലനം കിലയില്‍ സംഘടിപ്പിച്ചു. എറണാകുകളം, ആലപ്പുഴ ജില്ലകളിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും സെക്രട്ടറിമാരുമാണ് പരിശീലനത്തില്‍ പങ്കെടുത്തത്.
രണ്ടാംഘട്ടത്തില്‍ വൈസ് പ്രസിഡന്റുമാര്‍ക്കും അസിസ്റ്റന്റ് സെക്രട്ടറിമാര്‍ക്കും മൂന്നാംഘട്ടത്തില്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കും പ്ലാന്‍ ക്ലാര്‍ക്കുമാര്‍ക്കും പരിശീലനം നല്‍കും. കോഴ്സ് ഡയറക്ടര്‍ ഡോ.ജെ.ബി രാജന് ഉദ്ഘാടനം ചെയ്തു. കോര്‍ഡിനേറ്റര്‍ യു. അപര്‍ണ സംസാരിച്ചു.
കിലയാണ് മാന്വല്‍ തയ്യാറാക്കിയത്. തദ്ദേശസ്ഥാപനങ്ങളുടെ വാങ്ങലുകള്‍ കൂടുതല്‍ സുതാര്യവും ഉത്തരവാദിത്വപൂര്ണമാക്കുന്നതിനു ഈ മാന്വലിലെ നടപടികളിലൂടെ സാധിക്കും. വാര്‍ഷിക പ്രൊക്യുര്‍മെന്റ് പ്ലാന്‍ മുന്‍കൂട്ടി തയ്യാറാക്കി അംഗീകാരം വാങ്ങുന്നതിലൂടെ വാങ്ങല്‍ പ്രക്രിയ സമയബന്ധിതമാക്കാനും കാലതാമസം ഒഴിവാക്കാനും കഴുയുമെന്നതാണ് ഈ മാന്വലിലെ നടപടിക്രമങ്ങളുടെ പ്രത്യേകത.
വാര്‍ഷിക പ്രൊക്യുര്‍മെന്റ് പ്ലാന്‍ തയ്യാറാക്കാനുള്ള ചുമതല പ്രൊക്യുര്‍മെന്റ് കമ്മിറ്റിക്കാണ്. ഇതു വാങ്ങല്‍ പ്രക്രിയ ജനാധിപത്യവല്‍ക്കരിക്കാന്‍ സഹായിക്കും. വാങ്ങല്‍ നടപിടചട്ടങ്ങള്, വാര്‍ഷികപദ്ധതി തയ്യാറാക്കല്‍, വാങ്ങല്‍ രീതികളും വ്യവസ്ഥകളും, വാങ്ങലിനുള്ള നിര്‍വഹണം കരാര്‍ വ്യവസ്ഥകള്‍, പ്രത്യേക വാങ്ങലുകള്‍(വാഹനം, ഭൂമി തുടങ്ങിയവ), വാങ്ങല്‍ ചുമതലകളും ഉത്തരവാദിത്വങ്ങളും, സോഷ്യല്‍ ഓഡിറ്റ്, ഇ.ടെന്റര്‍ (അഞ്ചുലക്ഷം രൂപയ്ക്കു മുകളിലുള്ള വാങ്ങലുകള്‍ക്ക്) കര്‍മപരിപാടി തയ്യാറാക്കല്‍, എന്നീ വിഷയങ്ങളിലായിരുന്നു പരിശീലനം.
സഞ്ജയ് പ്രഭു, മുഹമ്മദ് അഷറഫ്, പ്രേമാനന്ദ്, സുധ എന്നിവര്‍ പരിശീലനത്തിനു നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."