HOME
DETAILS
MAL
ട്രാന്‍സ്പോര്‍ട്ട് ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫിസ് സിവില്‍സ്റ്റേഷനില്‍
backup
January 26 2017 | 06:01 AM
തിരുവനന്തപുരം: വഴുതക്കാട് ട്രാന്‍സ് ടവറില്‍ പ്രവര്‍ത്തിച്ചുവരുന്ന ദക്ഷിണ മേഖല ട്രാന്‍സ്പോര്‍ട്ട് ഡെപ്യൂട്ടി കമ്മിഷണറുടെ കാര്യാലയം കുടപ്പനക്കുന്നിലെ സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തനം ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ മേഖല കണ്‍ട്രോളിങ് ഓഫിസാണിത്. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ അനന്തകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എ.ഡി.എം ജോണ്‍ വി. സാമുവല്‍, ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ രാജീവ് പുത്തലത്ത് ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ സി.കെ. അശോകന്, ആര്.ടി.ഒ. മാരായ സജിത്, ബി. മുരളീധരന്, ജോയിന്റ് ആര്.ടി.ഒ മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."