നോട്ട് നിരോധനം: സാധാരണക്കാര്‍ക്കുണ്ടായ ദുരിതങ്ങള്‍ പരിഹരിക്കണമെന്ന്
തൊടുപുഴ: ബി.ജെ.പി സര്‍ക്കാരിന്റെ അശാസ്ത്രീയമായ നോട്ട് നിരോധനത്തെ തുടര്‍ന്ന് സാധാരണക്കാര്‍ക്കുണ്ടായ ദുരിതങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കെ.ജി.ഒ.എ തൊടുപുഴ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
അര്‍ബന്‍ ബാങ്ക് ഹാളില്‍ ചേര്‍ന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി എസ് .ആര് മോഹനചന്ദ്രന് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സി. എസ് നസറുദ്ദീന്‍ അധ്യക്ഷനായി. സെക്രട്ടറി രഞ്ജു മാണി പ്രവര്‍ത്തന റിപ്പോര്‍ട്ടും കെ .എം പാത്തുമ്മ കണക്കും അവതരിപ്പിച്ചു.
ജില്ലാ സെക്രട്ടറി ഡോ. വി .ബി വിനയന് ഭാവി പരിപാടികള്‍ അവതരിപ്പിച്ചു. ഡോ. കെ. കെ ഷാജി, പി. വിജയന്, കെ .ബി പ്യാരിലാല്‍, സുമേഷ് ദിവാകരന് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി സി. എസ് നസറുദ്ദീന്‍ (പ്രസിഡന്റ്), കെ. എം പാത്തുമ്മ, ഇ .എ അനില്‍ (വൈസ് പ്രസിഡന്റമാര്‍), രഞ്ജു മാണി (സെക്രട്ടറി), കെ. പീതാംബരന്, റോബിന്‍സണ്‍. പി. ജോസ് (ജോ.സെക്രട്ടറിമാര്‍), ഡോ. കെ കെ ദീപ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."