സമാധാന ജീവിതം കൈവരിക്കാന്‍ ആത്മീയത അനിവാര്യം: ഷെമീറലി ശിഹാബ് തങ്ങള്‍
മൂവാറ്റുപുഴ: സമാധാന ജീവിതം കൈവരിക്കാന്‍ ആത്മീയത അനിവാര്യമാണെന്ന് പാണക്കാട് സയ്യിദ് ഷെമീറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ആത്മീയതയുടെ വിഹായസിലെ അസാധാരണ വ്യക്തിത്വമാണ് ഷെയ്ഖ് മുഹ്‌യിദ്ദീന്‍ (റ) എന്നും സത്യസന്ധതയോടെ മുന്നോട്ടുപോയി മാതൃകയാകണമെന്നും അദ്ദേഹം പറഞ്ഞു.
എസ്.വൈ.എസ് മൂവാറ്റുപുഴ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പള്ളിച്ചിറങ്ങര ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ അങ്കണത്തില്‍ നടന്നുവന്ന ജീലാനി അനുസ്മരണ സമ്മളനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്‍ഗാമികളുടെ പവിത്രപാത പിന്‍പറ്റുകയും മലിന മനസുകളെ അകറ്റിനിര്‍ത്തുകയും ചെയ്തുകൊണ്ട് നബിചര്യ പ്രാവര്‍ത്തികമാക്കി വിജയം നേടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.സ്വാഗതസഘം ജനറല്‍ കണ്‍വീനര്‍ അലി പായിപ്ര അധ്യക്ഷത വഹിച്ചു.
അബൂബക്കര്‍ ഫൈസി ദുഅയ്ക്ക് നേതൃത്വം നല്‍കി. സമസ്ത ആദ്യകാല പ്രവര്‍ത്തകന്‍ കെ.കെ ഇബ്രാഹിം ഹാജിയെ വേദിയില്‍ ആദരിച്ചു. സമസ്ത ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ റെയ്ഞ്ച് സെക്രട്ടറി സി.എം.എം ഫൈസല്‍ ഫൈസി ആമുഖപ്രഭാഷണം നടത്തി.
മുഖാരി ഫൈസി കണിയാപുരം മുഖ്യപ്രഭാഷണം നടത്തി. പള്ളിച്ചിറങ്ങര സെന്‍ട്രല്‍ ജുമാമസ്ജിദ് ഇമാം അഷ്‌റഫ് ലബ്ബാദാരിമി എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്‍ റഹ്മാന്‍കുട്ടി, വൈസ്പ്രസി. എം.എം അലിയാര്‍ മാസ്റ്റര്‍, സി.കെ സിയാദ് ചെമ്പറക്കി, വി.എം മൈതീന്‍, സലിം മൗലവി, എം.എം അബൂബക്കര്‍ ഹാജി, എസ്. മുഹമ്മദ് കുഞ്ഞ്, മുഹമ്മദ്‌റാഫി, സിദ്ധിഖ് ചിറപ്പാട്ട്, മുഹ്‌യദ്ദീന്‍ ബാഖവി, റഹിം ദാരിമി, ഹമീദ് ഹാജി, പി.പി ബഷീര്‍, കുഞ്ഞുമുഹമ്മദ് വെള്ളേക്കാട്ട്, മുസ്തഫ മൗലവി, മജീദ് മാളിയേക്കല്‍, അബ്ദുള്‍കരീം മൗലവി, ഷാഫി കബറിങ്കല്‍, അര്‍ഷദ് പായിപ്ര, വി.എം. അലക്‌സ്, കെ.കെ. അസ്സീസ് തുടങ്ങിയവര്‍ സംബന്ധിച്ചു. സ്വാഗതസംഘം വര്‍ക്കിങ് ചെയര്‍മാന്‍ പി.ബി. നാസര്‍ സ്വാഗതവും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ചിലവ് ഫൈസല്‍ മൗലവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."