പ്രിന്‍സിപ്പലിനെ കെ.എസ്.യു പ്രവര്‍ത്തകര്‍ ഉപരോധിച്ചു
തേഞ്ഞിപ്പലം: രണ്ടാഴ്ചയായി അധ്യയനം മുടങ്ങിക്കിടക്കുന്ന കാലിക്കറ്റ് സര്‍വകലാശാല എഞ്ചിനീയറിങ് കോളജിലെ ക്ലാസുകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കെ എസ് യു പ്രവര്‍ത്തകര്‍ കോളജ് പ്രിന്‍സിപ്പലിനെ ഒരു മണിക്കൂറോളം ഉപരോധിച്ചു. ഇതിനെ തുടര്‍ന്ന് അടുത്ത പ്രവൃത്തി ദിനമായ വെളളിയാഴ്ച മുതല്‍ ക്ലാസ്സുകള്‍ ആരംഭിക്കുവാന്‍ പ്രധാനാധ്യാപകനായ ബാലകൃഷ്ണപ്പിള്ള തീരുമാനിച്ചു. രാവിലെ പത്തരയോടു കൂടെയാണ് കെ എസ് യു പ്രവര്‍ത്തകര്‍ കോളജിലെത്തിയത്. ഈ സമയം ഓഫീസില്‍ ഉണ്ടായിരുന്ന പ്രിന്‍സിപ്പല്‍ പുറത്തു കടക്കാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ തടയുകയായിരുന്നു.
സെക്യൂരിറ്റി ജീവനക്കാര്‍ ഇടപെട്ടെങ്കിലും പ്രവര്‍ത്തകരും സെക്യൂരിറ്റി ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതു സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതോടെ പ്രിന്‍സിപ്പല്‍ ചര്‍ച്ചയ്ക്ക് തയ്യാറാവുകയായിരുന്നു. തുടര്‍ന്നാണ് സമരക്കാര്‍ മുന്നോട്ട് വച്ച ആവശ്യം പ്രിന്‍സിപ്പല്‍ അംഗീകരിച്ചത്.സമരത്തിന് കെ എസ് യു ജില്ലാ ജനറല്‍ സെക്രട്ടറിയും മുന്‍ സെനറ്റ് അംഗവുമായ പി.റംഷാദ് ,ഹാരിസ് മൂതൂര്‍, മൊഹ്‌സിന്‍ കാതിയോട്, അര്‍ജുന്‍ കറ്റയാട്ട്, നിഹാല്‍ പറമ്പില്‍, ജിനീഷ്‌ലാല്‍ മുല്ലശ്ശേരിഎന്നിവര്‍ നേതൃത്വം നല്‍കി.യോഗ്യതയില്ലാത്ത അധ്യാപകരെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ സമരം നടക്കുന്നതുകൊണ്ടാണ്. കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."