ബാങ്കൊലിക്ക് നാലര പതിറ്റാണ്ട്: മുഹമ്മദിക്കയെ ആദരിക്കാന്‍ നാടൊരുങ്ങി
പട്ടിക്കാട്: തലമുറകളെ തന്റെ മധുരമൂറും ശബ്ദം കൊണ്ട് നാഥനിലേക്ക് വിളിച്ചുണര്‍ത്തിയ മണ്ണാര്‍മല ജുമാ മസ്ജിദിലെ മുഅദിന്‍ കൊടക്കാട്ടു തൊടി മുഹമ്മദ് മുസ്‌ലിയാരെ ആദരിക്കാന്‍ നാടൊരുങ്ങി. തലമുറകളായി മസ്ജിദിലെ മുഅദ്ദിന്‍ സ്ഥാനം വഹിക്കുന്ന ഇദ്ദേഹത്തിന്റെ കുടുംബമാണ് . ഒന്നര നൂറ്റാണ്ട് പഴക്കമുള്ള മസ്ജിദില്‍ പിതാവ് മൊയ്തുട്ടി, പിതാമഹന്‍ കുഞ്ഞഹമദ് മൊല്ല എന്നിവരും സേവനമനുഷ്ടിച്ചിട്ടുണ്ട്. 1972 ല്‍ തന്റെ പിതാവിന്റെ വിയോഗത്തിന് ശേഷം സ്വമേധയാ ഏറ്റെടുത്ത തന്റെ കര്‍മം 45 വര്‍ഷത്തിനിപ്പുറം ഇന്നും ഭംഗിയായി നിര്‍വഹിക്കുന്നു.
മൊബൈല്‍ ഫോണിന്റെയും ഘടികാരങ്ങളുടെയും അതിപ്രസരമില്ലാത്ത കാലത്ത് മുഹമ്മദിന്റെ ബാങ്കൊലിക്കായി ജാതി മത ഭേതമന്യേ നാട് കാത്തിരിക്കുമായിരുന്നു. നാട്ടില്‍ സമയം അറിയാനുള്ള ഏക മാര്‍ഗവും അന്ന് ബാങ്കുവിളിയായിരുന്നുവെന്നും മുഹമ്മദ് ഓര്‍മിക്കുന്നു. ഇരുപത്തിയൊന്നാം വയസില്‍ മുഅദ്ദിന്‍ സ്ഥാനം ഏറ്റെടുക്കുമ്പോള്‍ നകാരം മുട്ടിയായിരുന്നു സമയമറിയിച്ചിരുന്നത്. പട്ടിണിയുടെയും പരിവട്ടത്തിന്റെയും ആ കാലത്ത് ധാന്യങ്ങളായിരുന്നു വേതനമായി ലഭിച്ചിരുന്നത്.
സാങ്കേതിക വിദ്യകളിലും ഉണ്ടായ മാറ്റം മുഹമ്മദിന്റെ ദിനചര്യങ്ങളില്‍ കാര്യമായമാറ്റമൊന്നും വരുത്തിയിട്ടില്ല. പള്ളിയിലേക്കുള്ള ഭക്ഷണമെത്തിക്കുന്ന ജോലിയും മുഹമ്മദിനാണ്. സേവനം മരണം വരെ തുടരണമെന്നാണ് ഈ അറുപത്തിയഞ്ചാം വയസ്സിലും മുഹമ്മദിന്റെ ആഗ്രഹം. മസ്ജിദിന് തൊട്ടടുത്താണ് മുഹമ്മദിന്റെ വീട്. ഒറവംപുറം സദേശിനി ഫാത്തിമയാണ് ഭാര്യ. ആറു പെണ്‍മക്കളും അഞ്ച് ആണ്‍മക്കളുമടങ്ങിയതാണ് കുടുംബം.
കര്‍മപഥത്തില്‍ അരനൂറ്റാണ്ടിലേക്കടുക്കുന്ന നാട്ടുകാരുടെ സ്വന്തം മുഹമ്മദിക്കയെ നാട്ടുകാരുടെ കൂട്ടായ്മയാണ് ആദരിക്കുന്നത്. നാളെ വൈകീട്ട് ഏഴിന് മണ്ണാര്‍മല പള്ളിപ്പടിയില്‍ നടക്കുന്ന ചടങ്ങില്‍ മണ്ണാര്‍മല മഹല്ല് കുടുംബം വാട്‌സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് അനുമോദനപരിപാടി. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേന്ദ്ര മുശാവറ അംഗം എം.പി കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ മാരായമംഗലം ഉള്‍പ്പെടെ മതസാമൂഹ്യ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."