പി മോഹനനും ലതികയും സത്യപ്രതിജ്ഞാ ചടങ്ങില്‍നിന്നും വിട്ടുനിന്നത് വിവാദമാകുന്നു
കോഴിക്കോട്: കുറ്റ്യാടി നിയോജക മണ്ഡലത്തിലെ പരാജയം പാര്‍ട്ടിയില്‍ ചൂടേറിയ ചര്‍ച്ചയാവുന്നതിനിടെ സി.പി.എം ജില്ലാ സെക്രട്ടറി പി മോഹനും സ്ഥാനാര്‍ഥിയായിരുന്ന ഭാര്യ കെ.കെ ലതികയും സത്യപ്രതിജ്ഞാ ചടങ്ങില്‍നിന്നും വിട്ടുനിന്നത് വിവാദമാകുന്നു. കെ.കെ ലതികയുടെ പരാജയത്തിന് ചില സി.പി.എം നേതാക്കള്‍ കാരണക്കാരായെന്നും ഇവര്‍ക്കെതിരേ നടപടിയെടുക്കണമെന്ന പി മോഹനന്റെ ആവശ്യം നേതൃത്വം നിരാകരിച്ചതുമാണ് ചടങ്ങ് ബഹിഷ്‌കരിക്കാന്‍ ഇരുവരെയും പ്രേരിപ്പിച്ചതെന്നറിയുന്നു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും തലസ്ഥാനത്തുണ്ടായിരുന്ന പി മോഹനന്‍ സത്യപ്രതിജ്ഞ നടന്ന ബുധനാഴ്ച കോഴിക്കോട്ടേക്ക് മടങ്ങുകയായിരുന്നു. പ്രമുഖ സി.പി.എം നേതാക്കള്‍ തിരുവനന്തപുരത്തെത്തി മന്ത്രിസഭാംഗങ്ങളെ ആശംസ അറിയിക്കുന്നതിനിടെയാണ് ജില്ലയില്‍ നേതൃതലത്തില്‍ പ്രവര്‍ത്തിക്കുന്ന ദമ്പതികളുടെ ബഹിഷ്‌കരണം.
ലതിക തലസ്ഥാനത്തേക്ക് പോകാന്‍ പോലും തയാറായില്ല. ജയിച്ചാല്‍ മന്ത്രിസ്ഥാനത്തേക്ക് സാധ്യത കല്‍പ്പിക്കപ്പെട്ട ലതിക കുറ്റ്യാടിയില്‍ പരാജയപ്പെട്ടത് ഏറെ ചര്‍ച്ചയ്ക്ക് വഴിവച്ചിരുന്നു. മണ്ഡലത്തില്‍ പാര്‍ട്ടിയുടെ വലിയ ശക്തികേന്ദ്രങ്ങളില്‍ പോലും വോട്ടുചോര്‍ച്ചയുണ്ടായതായി ബൂത്തുതല കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.
ജില്ലാ സെക്രട്ടറിയുടെ ഇടപെടല്‍ മുഖേനയാണ് ഭാര്യക്ക് മൂന്നാംതവണയും മത്സരിക്കാന്‍ സീറ്റ് ലഭിച്ചതെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റുമായ കെ.പി കുഞ്ഞമ്മദ് കുട്ടിയെയാണ് കുറ്റ്യാടിയിലേക്ക് ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ ഇദ്ദേഹത്തെ വെട്ടിയാണ് ലതികയ്ക്ക് സീറ്റ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."