HOME
DETAILS
MAL
വരള്‍ച്ച; മുതുമലയില്‍ ടാങ്കുകളില്‍ ജലം നിറയ്ക്കാന്‍ തുടങ്ങി
backup
January 28 2017 | 03:01 AM
ഗൂഡല്ലൂര്‍: കൊടിയ വരള്‍ച്ച കാരണം മുതുമല കടുവാസംരക്ഷണ കേന്ദ്രത്തില്‍ വനമേഖലകളില്‍ വനംവകുപ്പ് ടാങ്കുകളില്‍ ജലം നിറയ്ക്കല്‍ തുടങ്ങി. ടാങ്കര്‍ ലോറികളില്‍ വിദൂര സ്ഥലങ്ങളില്‍ നിന്ന് ജലം കൊണ്ടുവന്നാണ് വനത്തില്‍ നിര്‍മിച്ചിരിക്കുന്ന ടാങ്കുകളില്‍ നിറയ്ക്കുന്നത്. മുതുമല വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന മായാര്‍ പുഴയിലെ നീരൊഴുക്ക് പാടെ കുറഞ്ഞിരിക്കുകയാണ്. വനത്തിനുള്ളിലെ ആറ് വലിയ ടാങ്കുകളിലാണ് ജലം നിറക്കുന്നത്. വന്യജീവികളുടെ ദാഹം അകറ്റുന്നതിനാണ് ജലം നിറയ്ക്കുന്നത്. ദിനംപ്രതി 30,000 ലിറ്റര്‍ ജലമാണ് ടാങ്കുകളില്‍ നിറക്കുന്നത്. തൊപ്പക്കാട്, കാര്‍ക്കുടി, മസിനഗുഡി തുടങ്ങിയ റെയ്ഞ്ചുകളിലാണ് ജലം നിറക്കുന്നത്. വേനല്‍ ചൂടില്‍ വനമേഖലയിലെ കുളങ്ങളും, തോടുകളും തുടങ്ങി മുഴുവന്‍ ജലസ്രോതസുകളും വറ്റിവരണ്ടുണങ്ങിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."