മനുഷ്യ മനസ്സുകള്‍ കോര്‍ത്തിണക്കുന്ന ജാലിക: ഫാ.കെ.എസ് ജോസഫ്
മേപ്പാടി: റിപ്പബ്ലിക് ദിനത്തില്‍ എസ്.കെ.എസ്.എസ്.എഫ് മേപ്പാടിയില്‍ സംഘടിപ്പിച്ച മനുഷ്യജാലികയില്‍ പങ്കെടുത്ത മേപ്പാടി സെന്റ് ജോസഫ് ദേവാലയ വികാരി ഫ. കെ.എസ് ജോസഫിന് മനുഷ്യജാലികയെ കുറിച്ചും എസ്.കെ.എസ്.എസ്.എഫിനെ കുറിച്ചും പറയാന്‍ നിരവധി കാര്യങ്ങളുണ്ടായിരുന്നു. മനുഷ്യമനസ്സുകളെ ഒന്നിപ്പിക്കുന്ന ജാലികയാണിത്. മതേതരത്വം സംരക്ഷിക്കുന്നതില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്. എസ്.കെ.എസ്.എസ്.എഫ് ആ ദൗത്യത്തിലാണെന്ന് താന്‍ മനസ്സിലാക്കുന്നതായും ഫാദര്‍ പറഞ്ഞു. മനുഷ്യ ജാലികയോടുകൂടി പലര്‍ക്കും ഉണ്ടായിരുന്ന തെറ്റിദ്ധാരണ മാറിയെന്ന് വിശ്വസിക്കുന്നു. രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ തന്നെയാണ് ആവശ്യം. പരസ്പരം തമ്മിലടിക്കുന്ന ജനതയുള്ള രാജ്യത്തിന് നേട്ടങ്ങള്‍ കരസ്ഥമാക്കാനാവില്ല. ഒരമ്മ പെറ്റ മക്കളെ പോലെ പരസ്പരം വിട്ടുവീഴ്ച ചെയ്തും അറിഞ്ഞും ജീവിക്കണമെന്നും ഫാ. കെ.എസ് ജോസഫ് പറഞ്ഞു. മനുഷ്യ ജാലികയുടെ റാലി സമാപന സമ്മേളന നഗരിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ വേദിയില്‍ ഇരിപ്പുറപ്പിച്ച ഫാദര്‍ നന്ദിപ്രകാശനവും സമാപിച്ച ശേഷമാണ് വേദി വിട്ടുപോയത്. എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച മനുഷ്യ ജാലികയുടെ പ്രാധാന്യം മനസ്സിലാക്കിയതാണ് ഇദ്ദേഹത്തെ പരിപാടിയുടെ ആദ്യാവസാനം ആവേശത്തോടെ പങ്കെടുക്കാന്‍ പ്രേരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."