മോദി നടത്തുന്നത് ഗാന്ധിജിയുടെ രണ്ടാം വധം: ടി. സിദ്ദീഖ്
കോഴിക്കോട്: ചിത്രങ്ങളില്‍ നിന്ന് ഗാന്ധിജിയെ വെട്ടിമാറ്റി സ്വന്തം പടം വയ്ക്കുന്ന നരേന്ദ്ര മോദി ചെയ്യുന്നത് ഗാന്ധിജിയുടെ രണ്ടാം വധമാണെന്ന് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ്. ഡി.സി.സി ഓഡിറ്റോറിയത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയെ നിന്ദിക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മോദിയുടെ അനുജനായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
'മതാന്ധതയ്ക്കെതിരേ മഹാത്മജിക്കൊപ്പം' പ്രമേയത്തില്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മാനവ മഹാസംഗമവും റാലിയും 30ന് മുതലക്കുളം മൈതാനിയില്‍ നടക്കും. വൈകിട്ട് നാലിന് സരോവരം ബൈപ്പാസില്‍ നിന്നാരംഭിക്കുന്ന റാലി അഞ്ചിന് മുതലക്കുളത്ത് സമാപിക്കും. തുടര്‍ന്ന് നടക്കുന്ന മാനവ മഹാസംഗമം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് മുഖ്യാതിഥിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ ഡി.സി.സി വൈസ് പ്രസിഡന്റുമാരായ ഇ.വി ഉസ്മാന്‍കോയ, അന്നമ്മ മാത്യു, ജനറല്‍ സെക്രട്ടറിമാരായ രമേശ് നമ്പിയത്ത്, പി.എം അബ്ദുറഹ്മാന്, ഐ.പി രാജേഷ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."