കംബള: കര്‍ണാടകയില്‍ പ്രക്ഷോഭങ്ങള്‍ ശക്തമാവുന്നു
ബെംഗളുരു: കര്‍ണാടകയില്‍ എരുമയോട്ട മത്സരമായ കംബളയ്ക്കുള്ള നിരോധനം നീക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തമാവുന്നു. ഇന്ന് മൂടബിദ്രിയില്‍ ഇരുപതിനായിരത്തോളം ആളുകള്‍ പങ്കെടുക്കുന്ന റാലിയും പ്രതിഷേധ കമ്പളയും നടത്തും. ജെല്ലിക്കെട്ടിന് സമാനമായ ഓര്‍ഡിനന്‍സ് കമ്പള നിരോധം ഒഴിവാക്കാനായി ഇറക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കമ്പള നിരോധവുമായി ബന്ധപ്പെട്ട കേസ് കര്‍ണാടക ഹൈക്കോടതി 30 ന് പരിഗണിക്കുന്നുണ്ട്.
കഴിഞ്ഞദിവസം ഹൂബ്ലിയിലും മംഗലാപുരം ജെല്ലിക്കെട്ട് മോഡല്‍ സമരവുമായി ആളുകള്‍ രംഗത്തുവന്നിരുന്നു. പ്ലക്കാര്‍ഡുകളുമായി വിദ്യാര്‍ഥികളും നിരത്തിലിറങ്ങി. മൃഗസ്‌നേഹികളുടെ സംഘടനയായ പെറ്റയെ നിരോധിക്കണമെന്നും കംബള നടത്താന്‍ അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് നൂറുകണക്കിനാളുകള്‍ പ്രക്ഷോഭം നടത്തുന്നത്. എരുമകളുമായി നിരത്തിലിറങ്ങിയ സമരക്കാര്‍ മുദ്രാവാക്യം മുഴക്കി.
പെറ്റ നല്‍കിയ ഹരജിയെ തുടര്‍ന്ന് കംബള നടത്തുന്നത് സുപ്രിംകോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു. ഉഴുതുമറിച്ച വയലിലൂടെ എരുമകളെ മത്സരിച്ചോടിക്കുന്ന പരമ്പരാഗത ഉത്സവമാണ് കംബള.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."