പള്‍സ് പോളിയോ: ജില്ലാതല ഉദ്ഘാടനം നാളെ
ആലപ്പുഴ: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാമിന്റെ ആദ്യഘട്ടത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിങ് സെന്ററില്‍ മന്ത്രി ജി സുധാകരന് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജില്ലയിലെ 1,41,563 കുട്ടികള്‍ക്ക് 1209 ബൂത്തികളിലായാണു പോളിയോ വാക്സിന് നല്‍കുന്നത്. രാവിലെ എട്ടുമുതല്‍ വൈകിട്ട് അഞ്ചുവരെ ബൂത്തുകള്‍ പ്രവര്‍ത്തിക്കും. പരിശീലനം ലഭിച്ച ആരോഗ്യ പ്രവര്‍ത്തകരും വോളന്റിയര്‍മാരും പള്‍സ് പോളിയോ ദിനത്തില്‍ പോളിയോ തുള്ളിമരുന്ന് നല്‍കും. 7685 വോളന്റിയേഴ്സിനേയും 219 സൂപ്പര്വൈസേവ്സിനേയും ഇതിനായി നിയമിച്ചിട്ടുണ്ട്. 37 ട്രാന്‍സിസ്റ്റ് ബൂത്തും 54 മൊബൈല്‍ ബൂത്തും മേള, ബസാര്‍ എന്നിവിടങ്ങളിലായി 2 ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ ആശുപത്രികള്‍, സ്വകാര്യ ആശുപത്രികള്‍, സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍, അങ്കണവാടികള്‍, റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റേഷന്, ബോട്ടുജെട്ടി, മറ്റ് തെരഞ്ഞെടുത്ത പ്രത്യേകം ബൂത്തുകള്‍ വഴിയും പോളിയോ വാക്സിന്, പള്‍സ് പോളിയോ ദിനത്തില്‍ നല്‍കും. ജില്ലാതല ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ അധ്യക്ഷത വഹിക്കും.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി വസന്തദാസ് സ്വാഗതം പറയും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കല്‍, ജി വേണുലാല്‍, അഡ്വ. കെ.ടി മാത്യു, രജിത എ, എ.ആര് കണ്ണന്, ശ്രീജ രതീഷ്, ഗീത ബാബു, വി രവികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആലപ്പുഴ: ദേശീയ പോളിയോ നിര്‍മാര്‍ജ്ജന പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നാളെ, ഏപ്രില്‍ രണ്ട് തീയതികളില്‍ പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്യുന്നു.
നാളെ രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെ നഗരസഭ പ്രദേശത്തെ തെരഞ്ഞെടുത്ത 25 ബൂത്തുകളിലൂടെ എട്ടു വയസുവരെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യമായി ഓരോ അധിക ഡോസ് തുള്ളിമരുന്നാണ് നല്‍കുന്നത്. നാളെ രാവിലെ എട്ടിന് ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ഭക്ഷ്യ-പൊതുവിതരണ മന്ത്രി പി. തിലോത്തമന് വിതരണ ഉദ്ഘാടനം നിര്‍വഹിക്കും.
നഗരസഭാ ചെയര്മാന് ഐസക് മാടവന ആധ്യക്ഷ്യം വഹിക്കും. ചേര്‍ത്തല നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് വി.ടി ജോസഫ് പോളിയോദിന സന്ദേശം നല്‍കും. നഗരസഭാംഗങ്ങളായ എന്‍.ആര് ബാബുരാജ്, ജ്യോതിഷ്, ചേര്‍ത്തല ടൗണ്‍ റോട്ടറി ക്ലബ് പ്രസിഡന്റ് ടി.കെ രാധാകൃഷ്ണന്, ചേര്‍ത്തല റോട്ടറി ക്ലബ് പ്രസിഡന്റ് സി.ബി സുധീഷ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഡി.എസ് ഷബ്ന, ആര്.എം.ഒ ഡോ. ജോസഫ് ജോസഫ് എന്നിവര്‍ പങ്കെടുക്കും. ചേര്‍ത്തല താലൂക്ക് ആശുപത്രി, ചേര്‍ത്തല നഗരസഭ, ശിശുക്ഷേമ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ആശാപ്രവര്‍ത്തകര്‍, തെരഞ്ഞെടുക്കപ്പെട്ട ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകര്‍, റോട്ടറി ക്ലബ്, സര്‍ക്കാര്‍-സര്‍ക്കാരിതര സ്ഥാപനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."