HOME
DETAILS

സുനാമി

  
backup
May 27 2016 | 05:05 AM

12570-2

കടലിലെ ജലത്തിനു വന്‍തോതില്‍ സ്ഥാനചലനം സംഭവിക്കുമ്പോള്‍ ഉടലെടുക്കുന്ന ഭീമാകാരമായ തിരകളാണ് സുനാമി എന്നറിയപ്പെടുന്നത്. ഭൂമികുലുക്കം, വന്‍തോതിലുള്ള സമുദ്രാന്തര്‍ ചലനങ്ങള്‍, അഗ്‌നിപര്‍വതസ്‌ഫോടനം, ഉല്‍ക്കാപതനം, സമുദ്രാന്തര്‍സ്‌ഫോടനങ്ങള്‍ തുടങ്ങിയവയാണ് സുനാമിയുടെ കാരണങ്ങള്‍. ഇരുപതാം നൂറ്റാണ്ടുവരെ സുനാമിയെപ്പറ്റി വളരെ ചെറിയതോതില്‍ മാത്രമേ അറിവുണ്ടായിരുന്നുള്ളൂ. ഗ്രീക്ക് ചരിത്രകാരനായ തുസിഡൈഡാണ് ആദ്യമായി സുനാമിയെ സമുദ്രാന്തര്‍ ഭൂകമ്പങ്ങളുമായി ബന്ധപ്പെടുത്തിയത്. സുനാമികള്‍ തിരിച്ചറിയപ്പെടാത്തത്ര ചെറുതും, അങ്ങേയറ്റം നാശനഷ്ടങ്ങള്‍ ഉണ്ടാക്കാവുന്നത്ര വലുതും ആകാം. ഉള്‍ക്കടലില്‍ ഒരു സുനാമിയുടെ തരംഗദൈര്‍ഘ്യം നൂറുകണക്കിനു കിലോമീറ്ററുകള്‍ വരും. ഉയരം കുറവായിരിക്കുമെന്നതിനാല്‍ തന്നെ ഒരു സുനാമി കടന്നുപോകുന്നത് ഉള്‍ക്കടലില്‍ തിരിച്ചറിയാനാവുകയില്ല. എന്നാല്‍ കരയോടടുക്കുന്തോറും തരംഗദൈര്‍ഘ്യം, വേഗത എന്നിവ കുറയുകയും ഉയരം അനേകം മടങ്ങ് കൂടുകയും ചെയ്യുന്നു.


സുനാമി എന്ന വാക്ക് ജപ്പാന്‍ ഭാഷയില്‍നിന്ന് ഉടലെടുത്തതാണ്. ജപ്പാന്‍ ഭാഷയിലെ 'സു' എന്നും (തുറമുഖം) 'നാമി' എന്നും (തിര) രണ്ടു വാക്കുകള്‍ കൂടിച്ചേര്‍ന്നതാണ് സുനാമി. ഏകദേശം 195 ഓളം സുനാമികള്‍ ജപ്പാനില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എ.ഡി. 1300ലും 1450ലും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സുനാമി ഉണ്ടായതായി രേഖകളുണ്ട്.

കാരണങ്ങള്‍


സമുദ്രത്തിന്റെ അടിത്തട്ട് പൊടുന്നനെ ചലിക്കുകയും സമുദ്രജലത്തെ ലംബമായി തള്ളുകയോ വലിക്കുകയോ ചെയ്യുമ്പോഴുമാണ് സുനാമിത്തിരകള്‍ ഉണ്ടാകുന്നത്. ഭൂമിയുടെ അടിയിലുള്ള ഫലകങ്ങളുടെ അതിര്‍ത്തികളിലാണ് ലംബദിശയിലുള്ള ഇത്തരം വന്‍ചലനങ്ങള്‍ നടക്കുക. ഫലകങ്ങള്‍ തമ്മില്‍ ഉരസി ഉണ്ടാകുന്ന ഭൂചലനങ്ങള്‍ സുനാമിയുണ്ടാകാന്‍ കാരണമാകുന്നുണ്ട്. ഇതിനു പുറമെ സമുദ്രാന്തര്‍ ഭാഗങ്ങളിലുണ്ടാവുന്ന മണ്ണിടിച്ചിലും അഗ്‌നിപര്‍വതശേഷിപ്പുകളുടെ പതനവും സുനാമിയുടെ കാരണങ്ങളാണ്. അതുപോലെ സമുദ്രത്തിനടിയില്‍ വലിയ അഗ്‌നിപര്‍വതം പൊട്ടിത്തെറിക്കുന്നതു മൂലവും സുനാമിയുണ്ടാവാം.

സവിശേഷതകള്‍


മറ്റു തിരകളില്‍നിന്നു സുനാമി വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു. ഉത്ഭവകേന്ദ്രത്തില്‍നിന്ന് ആയിരക്കണക്കിനു കിലോമീറ്ററുകള്‍ അകലെ പോലും എത്തി വന്‍നാശനഷ്ടങ്ങള്‍ വിതയ്ക്കാന്‍ ശേഷിയുള്ളവയാണ് സുനാമിത്തിരകള്‍. മിക്കപ്പോഴും മണിക്കൂറുകള്‍ കഴിഞ്ഞായിരിക്കും സുനാമി അതിന്റെ ലക്ഷ്യത്തിലെത്തിയിട്ടുണ്ടാവുക. ഒരു സുനാമിയില്‍ വ്യത്യസ്ത ഉയരങ്ങളിലുള്ള നിരവധി ഓളങ്ങളുണ്ടാകും. വളരെ നീണ്ട തരംഗദര്‍ഘ്യവും സുനാമിക്കുണ്ടാകും. ഒരു സുനാമിത്തിരയുടെ ഉയരം ഉള്‍ക്കടലില്‍ സാധാരണഗതിയില്‍ ഒരു മീറ്ററില്‍ താഴെയായിരിക്കും. അതിനാല്‍ തന്നെ കപ്പലുകളില്‍ യാത്ര ചെയ്യുന്നവര്‍ സുനാമി കടന്നുപോകുന്നത് അറിയുകയില്ല. സുനാമിയുടെ ഏകദേശവേഗത മണിക്കൂറില്‍ അഞ്ഞൂറു മൈല്‍ വരും. കരയോടടുക്കുന്തോറും കടലിന്റെ ആഴം കുറയുകയും സുനാമിയുടെ വേഗത ഗണ്യമായി കുറയുകയും ചെയ്യും. വേഗവും തരംഗദൈര്‍ഘ്യവും കുറയുന്നതോടെ തിരകളുടെ നീളം കുറുകി ഉയരം കൂടാന്‍ തുടങ്ങുന്നു.

ഒരു ക്രിസ്മസ് പിറ്റേന്ന്


2004ലെ ക്രിസ്മസ് പിറ്റേന്ന് ലോകത്തെ നടുക്കിയ സുനാമി ദുരന്തം നടന്നിട്ട് പതിനൊന്നു വര്‍ഷമാകുന്നു. 2004 ഡിസംബര്‍ 26നു നടന്ന ദുരന്തത്തില്‍ രണ്ടര ലക്ഷത്തോളം പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലുണ്ടായ ശക്തിയേറിയ ഭൂകമ്പം ലോകത്തെ കുലുക്കി. റിക്ടര്‍ സ്‌കെയിലില്‍ 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം കൂറ്റന്‍ തിരമാലകളെ സൃഷ്ടിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തോടു ചേര്‍ന്നു കിടക്കുന്ന 14 രാജ്യങ്ങളിലേക്ക് കടല്‍ ഭീമന്‍ തിരകളായി ആഞ്ഞടിച്ചു. ദുരന്തത്തില്‍ രണ്ടര ലക്ഷത്തോളം പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു. ഇനിയും എണ്ണിതീരാത്തത്ര പേര്‍ ദുരന്തത്തിന്റെ ഇരകളായി. നാശനഷ്ടങ്ങള്‍ വേറെയും.
കേരളത്തില്‍ കൊല്ലം, ആലപ്പുഴ, എറണാകുളം കണ്ണൂര്‍ ജില്ലകളുടെ തീരങ്ങളില്‍ തിരകള്‍ വിനാശകാരികളായി. കൊല്ലം ജില്ലയിലെ ആലപ്പാട്, ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ എന്നീ സ്ഥലങ്ങളിലാണ് സുനാമിത്തിരമാലകള്‍ കൂടുതല്‍ നാശം വിതച്ചത്. 171 പേരാണ് കേരളത്തില്‍ മാത്രം സുനാമിയുടെ ഇരകളായത്. കൊല്ലം ആലപ്പാട് മാത്രം 142 പേര്‍ കൊല്ലപ്പെട്ടു. .ഇന്ത്യയിലാകെ പതിനൊന്നായിരത്തിലധികം പേരായിരുന്നു അന്ന് കൊല്ലപ്പെട്ടത്.


ഇന്തോനേഷ്യയിലെ സുമാത്രയുടെ പടിഞ്ഞാറന്‍ തീരത്തിനടുത്ത് 2004 ഡിസംബര്‍ 26ന് കടലിനടിയില്‍ വച്ചുണ്ടായ മെഗാത്രസ്റ്റ് ഭൂകമ്പമാണ് 2004ലെ ഇന്ത്യന്‍ മഹാസമുദ്രഭൂകമ്പം എന്ന ദക്ഷിണേഷ്യന്‍ സുനാമി. ഇന്ത്യയില്‍ രാവിലെ ഒന്‍പതിനും പത്തിനുമിടയില്‍ ആഞ്ഞടിച്ച തിരമാലകള്‍ തീരദേശങ്ങളില്‍ നാശം വിതയ്ക്കുകയായിരുന്നു. തമിഴ്‌നാടിന്റെ മിക്കവാറും തീരപ്രദേശങ്ങള്‍ എല്ലാം തന്നെ സുനാമി തിരമാലകള്‍ തകര്‍ത്തെറിഞ്ഞു. നിരവധി മത്സ്യ ബന്ധന ഗ്രാമങ്ങള്‍ അപ്രത്യക്ഷമായി. ആന്ധ്ര, പുതുച്ചേരി, ആന്‍ഡമന്‍ നിക്കോബാര്‍ ദ്വീപസമൂഹം, എന്നിവിടങ്ങളിലെല്ലാം സുനാമി സംഹാര താണ്ഡവം നടത്തി. തമിഴ്‌നാട്ടില്‍ മാത്രം 7798 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്.

സുനാമി മുന്നറിയിപ്പ് ബോര്‍ഡ്


ഭാരതത്തിലെ ആദ്യത്തെ സുനാമി മുന്നറിയിപ്പ് സംവിധാനം 2007 ഒക്ടോബര്‍ 1 മുതല്‍ ഹൈദരാബാദില്‍ ആരംഭിച്ചു. ഭൗമശാസ്ത്രമന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസിന് (കചരീശ)െ കീഴിലാണ് ഇന്ത്യയിലെ നിരീക്ഷണ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായുള്ള ഈ സ്ഥാപനം സമുദ്രത്തിന്റെ ടൈഡ് ഗേജുകളും ബോയും സ്ഥാപിച്ച് ഉപഗ്രഹസഹായത്താലാണ് നിരീക്ഷണം നടത്തുന്നത്. സമുദ്ര ഭൂകമ്പമുണ്ടായാല്‍ സ്ഥാപനം സുനാമി മുന്നറിയിപ്പ് നല്‍കാറുണ്ട്. ഈ മുന്നറിയിപ്പ് എല്ലാ സംസ്ഥാനങ്ങള്‍ക്കും  നല്‍കുന്നുണ്ട്.


ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ രംഗചാംഗില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി സ്ഥാപിച്ച സുനാമി മുന്നറിയിപ്പ് സംവിധാനത്തിന് ഭൂകമ്പമുണ്ടായി മൂന്ന് മിനിറ്റിനകം സുനാമി പ്രവചിക്കാന്‍ സാധിക്കും.


2004ലെ സുനാമി ദുരന്തത്തിനുശേഷം ഇന്ത്യന്‍ മഹാസമുദ്രത്തിന് ചുറ്റുമുള്ള രാജ്യങ്ങള്‍ ചേര്‍ന്ന്  സുനാമി നിരീക്ഷണ ശൃംഖല ഉണ്ടാക്കിയിട്ടുണ്ട്. യുനസ്‌കോയുടെ ഇന്റര്‍ ഗവണ്‍മെന്റല്‍ കോഓര്‍ഡിനേഷന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണിത്. എല്ലാ രാജ്യങ്ങളിലേയും സുനാമി മുന്നറിയിപ്പ് കേന്ദ്രങ്ങള്‍ കൂട്ടിയിണക്കിയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.

2011ലെ ജപ്പാന്‍
ഭൂകമ്പവും സുനാമിയും


ജപ്പാനില്‍ 2011 മാര്‍ച്ച് 11ന് ആരംഭിച്ച പ്രകൃതിക്ഷോഭങ്ങളുടെ പരമ്പരയാണ് 2011ലെ ജപ്പാന്‍ ഭൂകമ്പവും സുനാമിയും. റിക്ടര്‍ സ്‌കെയിലില്‍ 9.0 രേഖപ്പെടുത്തപ്പെട്ട ഈ ഭൂകമ്പം ജപ്പാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂകമ്പവും ലോകത്ത് ഇതുവരെ രേഖപ്പെടുത്തപ്പെട്ട വലിയ ഭൂകമ്പങ്ങളില്‍ ഏഴാമത്തെതുമാണ്. ജപ്പാന്‍ ദ്വീപുകളില്‍ ഏറ്റവും വലിയ ദ്വീപായ ഹോന്‍ഷൂവിന്റെ വടക്ക് കിഴക്കുള്ള സെന്‍ഡായ് എന്ന തീരദേശ തുറമുഖ പട്ടണത്തിന്റെ 130 കിലോമീറ്റര്‍ കിഴക്ക് മാറിയുള്ള തൊഹൊകു തീരക്കടലില്‍ 2011 മാര്‍ച്ച് 11 വെള്ളിയാഴ്ച അനുഭവപ്പെട്ട കനത്ത ഭൂകമ്പവും അതിനെ തുടര്‍ന്നുണ്ടായ ഭീകര സുനാമിയുമാണ്' ഈ പരമ്പരയില്‍ ഉണ്ടായിരുന്നത്.


ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സുനാമി തിരമാലകള്‍ ആറു മുതല്‍ പത്തു മീറ്റര്‍ വരെ ഉയര്‍ന്നു. ചില സ്ഥലങ്ങളില്‍ ഇവ 12 കിലോമീറ്റര്‍ വരെ പാഞ്ഞു. കുതിച്ചെത്തിയ ഈ സുനാമി തിരമാലകളില്‍ കെട്ടിടങ്ങളും കാറുകളും കപ്പലുകളും ട്രെയിനുകളും ഒലിച്ചു പോയി. അനേകം കെട്ടിടങ്ങളും വീടുകളും കാണാനില്ലാതായി.


വന്‍കരകളുടെ രൂപമാറ്റത്തില്‍ വന്‍ സുനാമികള്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നതായി പഠനം പുറത്തു വന്നു കഴിഞ്ഞു. പതിനായിരക്കണക്കിന് വര്‍ഷം മുമ്പുണ്ടായ ഭീമന്‍ സുനാമിയില്‍ ചെറുതും വലുതുമായ ദ്വീപുകള്‍ പലതും തകര്‍ന്നടിഞ്ഞതായാണ് ഗവേഷകരുടെ വിലയിരുത്തല്‍. തിരമാലകള്‍ വന്‍കരകളുടെ തീരമേഖലകളെയും ഒരു പരിധിവരെ വിഴുങ്ങിയിരുന്നു.
പശ്ചിമാഫ്രിക്കന്‍ തീരത്തുള്ള കേപ് വെര്‍ഡു ദ്വീപിലുണ്ടായ അഗ്‌നിപര്‍വ്വത സ്‌ഫോടനവും തുടര്‍ന്നുണ്ടായ ഭൂചലനവുമാണ് ചരിത്രത്തിലെ ഏറ്റവും വലിയ സുനാമിക്ക് ഇടയാക്കിയതെന്നാണ് ഗവേഷകര്‍ നല്‍കുന്ന വിശദീകരണം. ഏകദേശം 73,000 വര്‍ഷങ്ങള്‍ക്ക്  മുമ്പായിരുന്നു ഈ മഹാദുരന്തം.


സുനാമി മ്യൂസിയം

museum_2

2004ലെ ഭൂകമ്പത്തിലും സുനാമിയിലും ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച ഇന്തോനേഷ്യയിലെ ബന്ദാ ആച്ചേയിലെ സുനാമി മ്യൂസിയം മനോഹരമാണ്. സുനാമിയില്‍ പൊലിഞ്ഞവരുടെ ഓര്‍മയ്ക്കായാണ് ഈ മ്യൂസിയം. നാലു നിലകളിലായി നിര്‍മിച്ച കൂറ്റന്‍ കെട്ടിടം കപ്പലിന്റെ ആകൃതിയിലുള്ളതാണ്. മുകളില്‍നിന്ന് നോക്കിയാല്‍ തിരമാലയുടെ ആകൃതിയാണിതിന്.
സുനാമി ഉണ്ടായാല്‍ ആയിരക്കണക്കിന് ആളുകള്‍ക്കു തങ്ങാവുന്ന രക്ഷാസങ്കേതം കൂടിയാണിത്. അത്രമാത്രം  സൗകര്യങ്ങളാണ് അകത്തുള്ളത്. സുനാമിയെക്കുറിച്ച് വിശദവിവരം നല്‍കുന്ന ഗവേഷണ കേന്ദ്രവും ഇവിടെയുണ്ട്. സുനാമിയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനുള്ള പ്രവര്‍ത്തനങ്ങളും ഇവിടെ നടക്കുന്നു.

 


 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നസ്റല്ലയ്ക്ക് ശേഷം പിൻ​ഗാമിയായി പരി​ഗണിക്കപ്പെട്ട ഹാഷിം സെയ്ഫുദ്ദീൻ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  2 months ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago