ഭരണഘടനയെ മോദി സര്‍ക്കാര്‍ അപമാനിക്കുന്നു: ഇ.ടി മുഹമ്മദ് ബഷീര്‍
തൃശൂര്‍: ഇന്ത്യന്‍ ഭരണഘടന മോദി സര്‍ക്കാരിന് മുന്നില്‍ വസ്ത്രാക്ഷേപം ചെയ്യപ്പെടുകയാണെന്നും ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കും ദളിതുകള്‍ക്കും ഭരണഘടന വിഭാവനം ചെയ്ത അവകാശങ്ങള്‍ ചവിട്ടിമെതിക്കപ്പെടുകയാണെന്നും മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ഭീകരതയുടെ പേരില്‍ ഇസ്‌ലാം പ്രബോധകരെയും മതസ്ഥാപനങ്ങളെയും വേട്ടയാടുന്ന ഫാസിസ്റ്റുകള്‍ക്കെതിരെ മുസ്‌ലിം ലീഗ് തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനജാഗരണ റാലിക്കുശേഷം നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിന് മുന്നില്‍ മാതൃകയായ ഇന്ത്യയെന്ന സുന്ദരമായ സങ്കല്‍പ്പത്തെ ബി.ജെ.പി സര്‍ക്കാര്‍ നശിപ്പിക്കുകയാണ്. ഹിന്ദുക്കള്‍ക്കിടയിലും മുസ്‌ലിങ്ങള്‍ക്കിടയിലും പകയും വിദ്വേഷവും ഇഷ്ടംപോലെ പ്രചരിപ്പിക്കുന്നു. ഭീകരത മുഖമുദ്രയായി എടുത്ത ഭരണമാണ് ബി.ജെ.പി സര്‍ക്കാരിന്റേത്. ഭീകര പ്രവര്‍ത്തനം ആരോപിച്ച് നിരപരാധികളുടെ പേരില്‍ കേസെടുക്കുന്നത് നാട്ടില്‍ ഒരു വിനോദമായിരിക്കുകയാണ്.
ഞങ്ങള്‍ പറയുന്നപോലെ എഴുതിയില്ലെങ്കില്‍ പറഞ്ഞില്ലെങ്കില്‍ ഈ രാജ്യത്ത് ജീവിക്കാന്‍ കഴിയില്ലായെന്ന സംഘപരിവാറിന്റെ ആക്രോശമാണ് എം.ടി-കമല്‍ എന്നിവരുടെ കാര്യത്തില്‍ കാണാന്‍ കഴിയുന്നത്. മതപ്രബോധകരന്മാരുടെ കാര്യത്തില്‍ മാത്രമല്ല, എഴുത്തുകാരെയും ചിന്തകരെയും രാഷ്ട്രീയ പ്രതിയോഗികളെയും വരച്ച വരയില്‍ നിര്‍ത്താനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. ന്യൂനപക്ഷത്തെ സംരക്ഷിക്കാന്‍ തങ്ങള്‍ മാത്രമേയുള്ളൂവെന്ന് പറയുന്ന ഇടതുപക്ഷത്തിന്റെ കാപട്യമാണ് ഇവിടെ കïുകൊïിരിക്കുന്നതെന്നും ഇ.ടി പറഞ്ഞു.
മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് സി.എച്ച് റഷീദ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഇ.പി കമറുദ്ദീന്‍ സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസ, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം അഷറഫ് കോക്കൂര്‍, യൂത്ത് ലീഗ് മുന്‍ സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ അബ്ദുള്‍കരീം, മുസ്‌ലിംലീഗ് ജില്ലാ നേതാക്കളായ എം.പി കുഞ്ഞിക്കോയതങ്ങള്‍, എ.എസ്.എം അസ്ഹറലി തങ്ങള്‍, കെ.എ ഹാറൂണ്‍ റഷീദ്, വി.കെ മുഹമ്മദ്, പി.എം അമീര്‍, പി.കെ ഷാഹുല്‍ഹമീദ്, അഡ്വ. വി.എം മുഹമ്മദ് ഗസാലി, സി.എ മുഹമ്മദ് റഷീദ്, എം.എ റഷീദ്, എസ്.ടി.യു സംസ്ഥാന സെക്രട്ടറി പി.എ ഷാഹുല്‍ ഹമീദ്, അഖിലകേരള എഴുത്തച്ഛന്‍ സമാജം സംസ്ഥാന സെക്രട്ടറി ഡോ. ബി.വിജയകുമാര്‍, എസ്.ടി.യു ജില്ലാ പ്രസിഡന്റ് പി.എ അബ്ദുള്‍സലാം, ജനറല്‍ സെക്രട്ടറി എന്‍.എസ് ഷൗക്കത്ത്, കര്‍ഷക സംഘം ജില്ലാ ജനറല്‍ സെക്രട്ടറി സി. അബ്ദുട്ടിഹാജി, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.എം സനൗഫല്‍, പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് സി.കെ അഷറഫലി, ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഷാനവാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."