HOME
DETAILS
MAL
ഏനാത്ത് പാലത്തിന്റെ ബലക്ഷയം; വിജിലന്‍സ് അന്വേഷണം ആരംഭിച്ചു
backup
January 28 2017 | 07:01 AM
കൊട്ടാരക്കര: ഏനാത്ത് പാലത്തിന്റെ ബലക്ഷയത്തിന്മേല് വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. വിജിലന്‍സ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ എസ് വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ പാലം സന്ദര്‍ശിച്ചത്. .പാലത്തിലെ തൂണുകളുടെ നിര്‍മാണത്തില്‍ ക്രമക്കേടുകള്‍ നടന്നിട്ടുള്ളതായി പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമായിട്ടുണ്ട്. പൊതുമരാമത്ത് വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് പോലിസ് വിജിലന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുള്ളത്. അടൂരിലെ നിഖില്‍ കണ്സക്ഷന് കമ്പനിയാണ് 18 വര്‍ഷം മുന്‍പ് പാലത്തിന്റെ കരാര്‍ ഏറ്റെടുത്തത് . ഇതിന്റ ഉടമസ്ഥന് സുരേഷ് പാലം നിര്‍മാണത്തിനു ശേഷം ആത്മഹത്യ ചെയ്തിരുന്നു. പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് കരാറുകാരനുമായി ബിനാമി ഇടപാടുകള്‍ ഉണ്ടായിരുന്നതായി അന്നേ ആരോപണമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."