പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; നവജാത ശിശുക്കള്‍ക്കും നല്‍കും
ആലപ്പുഴ: രണ്ടുഘട്ടങ്ങളായുള്ള പോളിയോ തുള്ളി മരുന്ന് വിതരണത്തിന്റെ ആദ്യ ഘട്ടം ഇന്ന് നടക്കും. പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് ട്രയിനിങ് സെന്ററില്‍ രാവിലെ എട്ടിന് പൊതുമരാമത്ത് രജിസ്ട്രേഷന് വകുപ്പുമന്ത്രി ജി.സുധാകരന് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ ആധ്യക്ഷ്യം വഹിക്കും.
അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കല്‍, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുലാല്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി. വസന്തദാസ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് അഡ്വ. കെ.റ്റി. മാത്യു, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് എ. രജിത, ജില്ലാ പഞ്ചായത്ത് അംഗം എ.ആര്. കണ്ണന്, അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാ രതീഷ്, ഗീതാബാബു, ബി. രവികുമാര്‍, ബിന്ദുബൈജു, മായാദേവി, രമാദേവി, ഡോ. പി.വി. അരുണ്‍, ഡോ.ഇ.കെ. ആന്റണി, ഡോ. സംഗീത മോഹന്‍, ആര്.സി.എച്ച്. ഓഫീസര്‍ ഡോ. കെ.ബി. മോഹന്‍ദാസ്, മാസ് മീഡിയ ഓഫീസര്‍ ജി. ശ്രീകല, ഡോ.എം. കാര്‍ത്തിക, പി.ഒ. തോമസ്, എന്നിവര്‍ പ്രസംഗിക്കും.
ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ഭക്ഷ്യപൊതുവിതരണ മന്ത്രി പി. തിലോത്തമന് വിതരണ ഉദ്ഘാടനം നിര്‍വഹിക്കും. നഗരസഭാ ചെയര്മാന് ഐസക് മാടവന ആധ്യക്ഷ്യം വഹിക്കും. ചേര്‍ത്തല നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് വി.റ്റി. ജോസഫ് പോളിയോദിന സന്ദേശം നല്‍കും. നഗരസഭാംഗങ്ങളായ എന്‍.ആര്. ബാബുരാജ്, ജ്യോതിഷ്, ചേര്‍ത്തല ടൗണ്‍ റോട്ടറി ക്ലബ് പ്രസിഡന്റ് ടി.കെ. രാധാകൃഷ്ണന്, ചേര്‍ത്തല റോട്ടറി ക്ലബ് പ്രസിഡന്റ് സി.ബി. സുധീഷ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഡി.എസ്. ഷബ്ന, ആര്.എം.ഒ. ഡോ. ജോസഫ് ജോസഫ് എന്നിവര്‍ പങ്കെടുക്കും. ചേര്‍ത്തല താലൂക്ക് ആശുപത്രി, ചേര്‍ത്തല നഗരസഭ, ശിശുക്ഷേമ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ആശാപ്രവര്‍ത്തകര്‍, തെരഞ്ഞെടുക്കപ്പെട്ട ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകര്‍, റോട്ടറി ക്ലബ്, സര്‍ക്കാര്‍സര്‍ക്കാരിതര സ്ഥാപനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി.
ചെങ്ങന്നൂര്‍ നഗരസഭാതല ഉദ്ഘാടനം ഗവണ്മെന്റ് ആശുപത്രിയില്‍ ആര്. രാമചന്ദ്രന് നായര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. മാവേലിക്കര ജില്ലാ ആശുപത്രിയില്‍ മാവേലിക്കര മുനിസിപ്പല്‍ ചെയര്‍മാനും കായംകുളം ഗവണ്മെന്റ് ആശുപത്രിയില്‍ കായംകുളം നഗരസഭാ ചെയര്‍മാനും ഉദ്ഘാടനം ചെയ്യും.
ജില്ലയില്‍ 141563 കുട്ടികള്‍ക്ക് 1209 ബൂത്തുകളിലൂടെ തുള്ളി മരുന്ന് നല്‍കും. പള്‍സ് പോളിയോ ദിനത്തില്‍ അഞ്ച് വയസ്സില്‍ താഴെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും ഒരേ ദിവസം തുളളിമരുന്നു നല്കി രോഗാണുസംക്രമണം തടയുന്ന പദ്ധതിയാണ് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പദ്ധതി. നവജാത ശിശുക്കള്‍ക്കും പോളിയോ മരുന്നു നല്‍കും. എല്ലാ ബൂത്തുകളിലും രാവിലെ എട്ടുമണിമുതല്‍ വൈകിട്ട് അഞ്ചു വരെ തുള്ളിമരുന്ന് വിതരണം ചെയ്യും. സര്‍ക്കാര്‍ ആശുപത്രികള്‍, സ്വകാര്യ ആശുപത്രികള്‍, അംഗന് വാടികള്‍, റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റേഷന്, മറ്റ് തെരഞ്ഞെടുത്ത കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും വാക്സിനേഷന് നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."