പുറ്റിങ്ങല്‍ ക്ഷേത്രദുരന്തം: ക്ഷേത്ര ഭാരവാഹികള്‍ക്ക് ജാമ്യമില്ല; പൊലിസിന് രൂക്ഷ വിമര്‍ശനം
കൊച്ചി: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ അറസ്റ്റിലായ ക്ഷേത്രഭാരവാഹികള്‍ നല്കിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. എന്നാല്‍ അപകടവുമായി നേരിട്ട് ബന്ധമില്ലാത്ത രണ്ട് വിതരണക്കാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.
ക്ഷേത്രഭാരവാഹികളുടേയും മറ്റ് കരാറുകാരുമുള്‍പ്പെടെ 38 പേരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. 28 ാം പ്രതി ജിബു, 29 ാം പ്രതി സലിം എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.
പറവൂരിലുണ്ടായത് യാദൃക്ഷിക അപകടമല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സംഭവത്തിന് പൊലിസിന് വീഴ്ച്ചപറ്റിയെന്നും കോടതിയുടെ നിരീക്ഷണം. റവന്യു പൊലിസ് ഉദ്യോഗസ്ഥര്‍ നിയമം കൃത്യമായി പാലിച്ചിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നെന്നും ഉത്സവങ്ങളില്‍ വെടിക്കെട്ടിന് നിയന്ത്രണം വേണമെന്നും ഇപ്പോഴുള്ളത് അനാരോഗ്യകരമായ സംസ്ക്കാരമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വെടിക്കെട്ടും ആനയെഴുന്നള്ളിപ്പ് പോലുള്ള ദുരാചാരങ്ങള്‍ നിരോധിക്കേണ്ട കാലം അതിക്രമിച്ചുവെന്നും കോടതി നിരീക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."