ലോ അക്കാദമി: സമരം തുടരുമെന്ന് എസ്.എഫ്.ഐ; സമവായത്തിനായി സി.പി.എം ശ്രമം
തിരുവനന്തപുരം: ലോ അക്കാദമി പ്രശ്നത്തില്‍ സി.പി.എം ഇടപ്പെടുന്നു. പ്രശ്നത്തില്‍ വിദ്യാര്‍ഥി സംഘടനകള്‍ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് സമവായത്തിനായി സി.പി.എം ശ്രമം.
അക്കാദമി മനേജ്മെന്റുമായി സി.പി.എം ചര്‍ച്ച നടത്തി. എ.കെ.ജി സെന്ററില്‍ വച്ചു നടന്ന ചര്‍ച്ചയില്‍ ഡയറക്ടര്‍ നാരായണന് നായരും മുന്‍ എം.എല്‍.എ കോലിയക്കോട് കൃഷ്ണന് നായരും പങ്കെടുത്തു.
പ്രശ്നത്തില്‍ അക്കാദമി പ്രിന്‍സിപ്പലായ ലക്ഷ്മി നായര്‍ രാജിവയക്കണമെന്ന ശക്തമായ ആവശ്യത്തിലാണ് എസ്.എഫ്.ഐ അടക്കമുള്ള വിദ്യാര്‍ഥി സംഘടനകള്‍. പ്രശ്നത്തിന് പരിഹാരമാവും വരെ സമരം തുടരുമെന്ന് എസ്.എഫ്.ഐ പറഞ്ഞു.
ലക്ഷ്മി നായരുടെ രാജിയല്ലാതെ മറ്റൊരു ഉപായവും സംഭവത്തിന് പരിഹാരമില്ലെന്ന അവസ്ഥയില്‍ എത്തി നില്ക്കുന്ന സാഹചര്യത്തിലാണ് സി.പി.എം വിഷയത്തില്‍ ഇടപ്പെടുന്നത്. അക്കാദമി ഡയറക്ടറായ അച്ഛന് പറഞ്ഞാല്‍ താന്‍ രാജിവയ്ക്കാമെന്ന ലക്ഷ്മി നായരുടെ വാക്കില്‍ വിശ്വാസമര്‍പ്പിച്ചാണ് സി.പി.എമ്മിന്റെ സമവായ ചര്‍ച്ച.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."