HOME
DETAILS
MAL
ലോ അക്കാദമി: സമവായശ്രമം പരാജയം; പ്രിന്‍സിപ്പല്‍ രാജിവയ്ക്കില്ലെന്ന് മാനേജ്മെന്റ്
backup
January 29 2017 | 11:01 AM
തിരുവനന്തപുരം: ലോ അക്കാദമി പ്രശ്നം ഒത്തുതീര്‍പ്പാക്കാനുള്ള സി.പി.എം ശ്രമം പരാജയം. പ്രശ്നപരിഹാരമായി പാര്‍ട്ടി നിര്‍ദേശിച്ചത് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവയ്ക്കാനായിരുന്നു. എന്നാല്‍, സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടന്ന സമവായ ചര്‍ച്ചയ്ക്കു ശേഷമുള്ള ലോ അക്കാദമി ബോര്‍ഡ് യോഗത്തിലും പ്രിന്‍സിപ്പില്‍ രാജിവയ്ക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് മാനേജ്മെന്റ്.
എ.കെ.ജി സെന്ററില്‍ വച്ചു നടന്ന ചര്‍ച്ചയില്‍ ലോ അക്കാദമി ഡയറക്ടര്‍ നാരായണന് നായരും മുന്‍ എം.എല്‍.എ കോലിയക്കോട് കൃഷ്ണന് നായരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."