മഞ്ഞിടിച്ചിലിനു കാരണം പാക് ആക്രമണമെന്ന് സൈനിക മേധാവി
ന്യൂഡല്‍ഹി: ആഗോള താപനം, പാരിസ്ഥിതിക മാറ്റങ്ങള്‍ എന്നിവയ്ക്കുപുറമെ പാകിസ്താന് സൈന്യത്തില്‍ നിന്നുണ്ടാകുന്ന തുടര്‍ച്ചയായ ആക്രമണവും മഞ്ഞുപാളികള്‍ അടര്‍ന്ന് വീണ് അപകടത്തിന് കാരണമാകുന്നതായി സൈനിക മേധാവി ബിപിന്‍ റാവത്ത്.
ജമ്മുകശ്മിരില് ഹിമപാതവും മഞ്ഞുമലയിടിഞ്ഞും 21 പേരാണ് ഇതുവരെ മരിച്ചത്. ഇവരില്‍ 15 പേര് സൈനികരാണ്. കഴിഞ്ഞ 25ന് മരിച്ച സൈനിക ഉദ്യോഗസ്ഥന് മേജര്‍ അമിത് സാഗറിനുള്ള അന്തിമോപചാരം അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു സൈനിക മേധാവി.
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ശക്തമായ ആയുധങ്ങള്‍ ഉപയോഗിച്ച് പാകിസ്താന് ആക്രമണം നടത്തുകയാണ്. ഇത് മഞ്ഞുപാളികള്‍ അടര്‍ന്നുവീഴാന്‍ കാരണമാകുകയാണ്.
കനത്ത മഞ്ഞുവീഴ്ചയാണ് കശ്മിരില്‍ തുടരുന്നത്. ഇതേ അവസ്ഥ രണ്ടു മൂന്ന് ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. മാച്ചില്‍ സെക്ടറിലാണ് ഏറ്റവും കൂടുതല്‍ മഞ്ഞിടിച്ചിലുണ്ടാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."