സാമുദായിക സൗഹാര്‍ദത്തിന് ഭീഷണി സൃഷ്ടിക്കുന്ന ശക്തികളെ ചെറുക്കണം: സത്താര്‍ പന്തലൂര്‍
ആലുവ: ജനാധിപത്യ മതേതര സംവിധാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയും സാമുദായിക സൗഹാര്‍ദത്തിനു ഭീഷണിസൃഷ്ടിക്കുകയും ചെയ്യുന്ന ശക്തികളെ ചെറുക്കാന്‍ പ്രായോഗിക നീക്കങ്ങള്‍ നടത്തണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍.
വര്‍ഗീയമായ രാഷ്ട്രീയ അജന്‍ഡകള്‍ നടപ്പാക്കാന്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ തന്നെ ദുരുപയോഗം ചെയ്യപ്പെടുന്ന ദൗര്‍ഭാഗ്യകരമായ സാഹചര്യം ഇന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എസ് .കെ.എസ്.എസ്.എഫ് ആലുവ മേഖല കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സയ്യിദ് ഷഫീക്ക് തങ്ങള്‍ ഫൈസി സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ്് ഉസ്മാന് ഫൈസി കോബാറ അധ്യക്ഷത വഹിച്ചു.
ജില്ലാ സ്വാഗത സംഘം ചെയര്മാന് ബി.എച്ച് അബ്ദുള്‍ നാസര്‍, കണ്‍വീനര്‍ കെ.എ മുസ്തഫകമാല്‍, സംസ്ഥാന സെക്രട്ടറിയേറ്റ് മെബര്‍ നൗഫല്‍ കുട്ടമശ്ശേരി, ജില്ലാ ജനറല്‍ സെക്രട്ടറി ഫൈസല്‍ കങ്ങരപ്പടി, ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി കെ.കെ അബ്ദുള്ള ഇസ്ലാമിയ, വൈസ് പ്രസിഡന്റ് ബാബു ചാലയില്‍,അബ്ദുള്‍ മാലിക് പേങ്ങാട്ടുശ്ശേരി, എം.ബി അബ്ദുള്‍ അസീസ് ,വി.എ ഫിറാഷ് ,പ്രൊ:വി.എ.അജ്മല്‍, എം.എ ജിന്നാസ്, നിസാര്‍ എടത്തല, ഹസൈനാര്‍ മൗലവി, നിഷാദ് കുഞ്ചാട്ടുകര, കെ.കെ അബ്ദുസലാ ഇസ്ലാമിയ എന്നിവര്‍ സംസാരിച്ചു. പി.എച്ച് ഇബ്രാഹിം കുട്ടി സ്വാഗതവും,ടി.എം സിദ്ധീഖ് കുഴിവേലിപ്പടി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."