ജീവന്‍ തുടിക്കുന്ന ഇടങ്ങള്‍ നശിപ്പിക്കരുത്: ബിഷപ്പ് തോമസ് കെ.ഉമ്മന്‍
കോട്ടയം: ജീവനെ ഹനിക്കുന്ന ഘടകങ്ങളോടുള്ള നിരന്തരമായ പോരാട്ടമാണ് മനുഷ്യന്റെ ധര്‍മമെന്നും ജീവന്‍ തുടിക്കുന്ന ഇടങ്ങള്‍ നശിപ്പിക്കരുതെന്നും സി.എസ്.ഐ മോഡറേറ്റര്‍ ബിഷപ്പ് തോമസ് കെ.ഉമ്മന്.
സി.എസ്.ഐ മധ്യകേരള മഹായിടവക തൃതീയ ജൂബിലി സ്മാരക കണ്‍വന്‍ഷന് സമാപനം കുറിച്ചുകൊണ്ട് നടന്ന മഹായിടവക ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടിയുള്ള നടപടിക്രമങ്ങളില്‍ ഇന്ത്യ കണ്ടത്തില്‍വച്ചേറ്റവും നല്ല റിപ്പോര്‍ട്ട് മാധവ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ആണെന്നും ആയതിനാല്‍ പശ്ചിമഘട്ടത്തെ സംരക്ഷിക്കുന്നതിനു വേണ്ടി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു. മദ്യത്തിനെതിരേയുള്ള പോരാട്ടം സഭയുടെ ധര്‍മമാണെന്നും കേരളത്തില്‍ അടിസ്ഥാന വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് സി.എസ്.ഐ സഭയാണെന്നും സാമൂഹിക സാമ്പത്തിക വര്‍ഗസമത്വമാണ് സഭയുടെ മുന്നോട്ടുള്ള പ്രയാണമെന്നും ബിഷപ്പ് പറഞ്ഞു.
മൂന്നാം ശതകത്തിലേക്ക് പ്രവേശിക്കുന്ന സഭ ഉഗാണ്ട, നേപ്പാള്‍, ബംഗാള്‍ എന്നിവിടങ്ങളില്‍ പുതിയ മിഷനുകള്‍ ആരംഭിക്കുന്നതായി ബിഷപ്പ് പ്രഖ്യാപിച്ചു.
ദക്ഷിണേന്ത്യാ സഭയുടെ പരമാധ്യക്ഷ പദവിയിലെത്തിയ ബിഷപ്പ് തോമസ് കെ.ഉമ്മന് സി.എസ്.ഐ മധ്യകേരള മഹായിടവകയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്തു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എ0.എല്‍.എ, കെ. സുരേഷ് കുറുപ്പ് എം.എല്‍.എ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്‍. ഹരി, മഹായിടവക ട്രഷറാര്‍ റവ.ഡോ.സാബു കെ.ചെറിയാന്‍, ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ റവ.മാത്യു സ്‌കറിയ, മഹായിടവക സ്ത്രീജനസഖ്യം സെക്രട്ടറി ജോളി മാത്യൂസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."