HOME
DETAILS
MAL
അരൂരില്‍ ഭൂഗര്‍ഭ കേബിള്‍ പണികള്‍ പൂര്‍ത്തിയാകുന്നു
backup
January 30 2017 | 04:01 AM
എരമല്ലൂര്‍: അരൂക്കുറ്റി പാലം മുതല്‍ അരൂര്‍ ക്ഷേത്രം കവല വരെയുള്ള ഭാഗത്തെ ഭൂഗര്‍ഭ വൈദ്യുതി കേബിള്‍ പണികള്‍ പൂര്‍ത്തിയായി. ദേശീയപാതയോരത്തെ കേബിള്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. അരൂര്‍ വൈദ്യുതി സെക്ഷനു കീഴില്‍ കേന്ദ്രാവിഷ്കൃത പദ്ധതി പ്രകാരമുള്ള വൈദ്യതി ലൈന്‍ വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ട് മാസങ്ങളായി.
ഹൊറിസോണ്ടല്‍ ഡയറക്ഷണല്‍ ഡ്രില്ലിങ് (എച്ച്.ഡി.ഡി) സംവിധാനമുപയോഗിച്ചാണ് കേബിളുകള്‍ സ്ഥാപിക്കുന്നത്. ദേശീയപാതയോര വശങ്ങളൊന്നും വെട്ടിപ്പൊളിക്കാതെ തന്നെ ഈ സംവിധാനമുപയോഗിച്ചു ലൈനുകള്‍ വലിക്കാനാകും.
ആധുനിക യന്ത്ര സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ ജോലിക്കാരുടെ എണ്ണവും ജോലി സമയവും ലാഭിക്കാന്‍ കഴിയുമെന്നും ലൈന്‍ വികസന പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാകുമെന്നും കെ.എസ്.ഇ.ബി.അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."