HOME
DETAILS
MAL
തലശ്ശേരി - കൂര്‍ഗ് റോഡില്‍ റോഡ് പ്രവൃത്തിക്കിടെ കുടിവെള്ള പൈപ്പ് തകര്‍ന്നു: ഗതാഗതം സ്തംഭിച്ചു
backup
January 30 2017 | 05:01 AM
തലശ്ശേരി: തലശ്ശേരി-വളവ്പാറ റോഡ് പ്രവൃത്തി നടക്കുന്നതിനിടെ കതിരൂര്‍ അഞ്ചാംമൈലില്‍ ജപ്പാന് കുടിവെള്ള പൈപ്പ് തകര്‍ന്നു. സംഭവത്തെതുടര്‍ന്ന് കൂര്‍ഗ് റോഡില്‍ ഏറെനേരം ഗതാഗതം സ്തംഭിച്ചു. ജപ്പാന് കുടിവെള്ള പദ്ധതിയുടെ പ്രധാനപൈപ്പാണ് റോഡ് പണിക്കിടെ ഇന്നലെ വൈകുന്നേരത്തോടെ തകര്‍ന്നത്. ഇതോടെ കതിരൂര്‍ അഞ്ചാംമൈലില്‍ റോഡില്‍ മണിക്കൂറുകളോളം ശക്തമായി വെള്ളം പ്രവഹിക്കുകയായിരുന്നു. നാട്ടുകാര്‍ വിവരം പൊലിസിനെ അറിയിച്ചെങ്കിലും പൊലിസ് ഇക്കാര്യത്തില്‍ നിസ്സഹായരായിരുന്നു. തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി എന്‍ജിനിയറെ ബന്ധപ്പെട്ട് പ്രധാന ജലവിതരണ പൈപ്പിലേക്കുള്ള വിതരണം നിര്‍ത്തിവച്ചതോടെയാണ് ജലപ്രവാഹം നിലച്ചത്. വെള്ളം ശക്തമായി പ്രവഹിച്ചത് സമീപത്തെ കടയ്ക്കും ഇലട്രിക് പോസ്റ്റിനും ഭീഷണിയുയര്‍ത്തി. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും സംഭവമറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."