HOME
DETAILS

തടയണകളിലെ ജലനിരപ്പ് താഴുന്നു; ഒന്‍പത് പഞ്ചായത്തുകളില്‍ കുടിവെള്ളം ഇല്ലാതാകും

  
backup
January 30 2017 | 07:01 AM

%e0%b4%a4%e0%b4%9f%e0%b4%af%e0%b4%a3%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%9c%e0%b4%b2%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%a4%e0%b4%be%e0%b4%b4%e0%b5%81

ചിറ്റൂര്‍: കാലവര്‍ഷം കൈവിട്ടതോടെ ചിറ്റൂര്‍ താലൂക്കിലെ 56 തടയണകളിലെയും ജലനിരപ്പ് താഴുന്നു. 7500 വീടുകളിലേക്കുള്ള കുടിവെള്ളത്തിനും 200 പൊതു ടാപ്പുകളിലൂടെയുമുള്ള കുടിവെള്ള വിതരണം താറുമാറാകും.
പറമ്പിക്കുളം-ആളിയാര്‍ കരാറുപ്രകാരം ലഭിക്കുന്ന വെള്ളം നിലയ്ക്കുന്നതോടെ തടയിണകളും കാലിയാകും. ചിറ്റൂര്‍ പുഴയില്‍ നിന്നും രണ്ടു പദ്ധതികളിലായി മാത്രം ദിനംപ്രതി 35 ലക്ഷം ലിറ്റര്‍ ജലമാണ് കുടിവെള്ളമായി വിതരണം നടത്തുന്നത്. കൂടാതെ പെരുങ്ങോട്ടുകുറുശ്ശി വരെയുള്ള 19 പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ളവും ഈ തടയിണകളിലെ ജലശേഖരത്തില്‍നിന്നും ലഭ്യമാക്കണം.
പുഴകളൊഴുകുന്ന ഗ്രാമങ്ങളിലെ കിണറുകളും കൈതോടുകളിലുമുള്ള നീരുറവകര്‍ സംരക്ഷിക്കാനായി നിര്‍മിച്ച തടയണകള്‍ ഇന്ന് കുടിവെള്ളത്തിനായി വഴിമാറിയിരിക്കുന്നു. എന്നാല്‍ ചിറ്റൂര്‍പുഴ മൈനര്‍ ഇറിഗേഷന്റെ കീഴില്‍ 56 തടയണകളിലൂടെയുള്ള ജലക്രമീകരണം കാലവര്‍ഷമോ തമിഴ്‌നാടോ കനിഞ്ഞാലെ സാധ്യമാകൂ.
പുഴകളില്‍ പത്തും പതിനഞ്ചും വര്‍ഷങ്ങളായി നിര്‍മിച്ച തടയണകള്‍ ഒഴുകുയെത്തുന്ന മാലിന്യങ്ങളും ചളിയും നിറഞ്ഞ് സംഭരണ ശേഷിയും നഷ്ടപ്പെട്ടിരിക്കുന്നു. ഇത്രയും വര്‍ഷമായി ഒരിക്കല്‍ പോലും വൃത്തിയാക്കിയിട്ടുമില്ല.
കോരയാര്‍, വരട്ടയാര്‍, ചിറ്റൂര്‍ എന്നി പുഴകളാണ് പ്രധാന ജലശ്രോതസുകളെങ്കിലും കോറയാറും വരട്ടയാറും വര്‍ഷങ്ങള്‍ക്ക് മുന്‍പു തന്നെ നിര്‍ജീവമായി കഴിഞ്ഞു.
ശേഷിച്ച ചിറ്റൂര്‍ പുഴയാണെകില്‍ പറമ്പിക്കുളം ആളിയാര്‍ അന്തര്‍സംസ്ഥാന കരാറിനെ അടിസ്ഥാനമാക്കിയാണ് ജീവിക്കുന്നത്. ഇപ്പോള്‍ തമിഴ്‌നാട് മഴകുറവെന്നും പറഞ്ഞ് ജലവിതരണം വളരെ കുറച്ചു.
കണ്ണാബ്ര, പുതുക്കോട് പഞ്ചായത്തുള്‍പ്പടെ 19 പഞ്ചായത്തുകളിലെ കുടിവെള്ളവും ചിറ്റൂര്‍ മേഖലയിലെ കാര്‍ഷിക ആവശ്യങ്ങളും ഇത്തവണ ആശങ്കയുടെ മുള്‍മുനയില്‍ തന്നെ നിലനില്‍ക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago
No Image

മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയ എസ്ഐക്ക് സസ്പെൻഷൻ

Kerala
  •  a month ago
No Image

ഗസ്സയില്‍ ഇസ്‌റാഈല്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടി, ഇപ്പോള്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമയം; ബ്ലിങ്കെന്‍

uae
  •  a month ago