HOME
DETAILS

മൗറീഞ്ഞോ യുനൈറ്റഡ് പരിശീലകന്‍

  
backup
May 27, 2016 | 7:04 PM

%e0%b4%ae%e0%b5%97%e0%b4%b1%e0%b5%80%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8b-%e0%b4%af%e0%b5%81%e0%b4%a8%e0%b5%88%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a1%e0%b5%8d-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%80

ലണ്ടന്‍: മുന്‍ ചെല്‍സി കോച്ച് ഹോസെ മൗറീഞ്ഞോയെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കോച്ചായി നിയമിച്ചു. ക്ലബ് ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ലൂയിസ് വാന്‍ ഗാലിന് പകരക്കാരനായാണ് മൗറീഞ്ഞോ യുനൈറ്റഡിലെത്തുന്നത്. മൂന്നു വര്‍ഷത്തെ കരാറിലാണ് മൗറീഞ്ഞോയുടെ നിയമനം. സീസണില്‍ പ്രമുഖ കിരീടങ്ങളൊന്നും ക്ലബിന് ലഭിക്കാത്തതും ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടാന്‍ സാധിക്കാത്തതുമാണ് വാന്‍ ഗാലിന്റെ പുറത്താകലില്‍ കലാശിച്ചത്. യുനൈറ്റഡിന് ഏറ്റവും അനുയോജ്യനായ പരിശീലകനാണ് മൗറീഞ്ഞോയെന്ന് എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ എഡ് വുഡ്‌വാര്‍ഡ് പറഞ്ഞു. പല ക്ലബുകളിലായി നിരവധി കിരീടങ്ങള്‍ നേടാന്‍ മൗറീഞ്ഞോയ്ക്ക് സാധിച്ചിട്ടുണ്ട്. പ്രീമിയര്‍ ലീഗിലും അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ടെന്നും വുഡ്‌വാര്‍ഡ് കൂട്ടിച്ചേര്‍ത്തു. 

വര്‍ഷങ്ങളായി യുനൈറ്റഡിന് സുപ്രധാന നിര്‍ദേശങ്ങള്‍ നല്‍കാനും ക്ലബുമായി മികച്ച സൗഹൃദവും കാത്തുസൂക്ഷിക്കാനും മൗറീഞ്ഞോയ്ക്ക് സാധിച്ചിരുന്നു. ഇതാണ് ക്ലബിലേക്ക് അദ്ദേഹത്തിന് വാതില്‍ തുറക്കാന്‍ കാരണം. ടീമിന്റെ പരിശീലകനാകുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് മൗറീഞ്ഞോ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം യുനൈറ്റഡിന്റെ പെരുമാറ്റ ചട്ടങ്ങള്‍ മൗറീഞ്ഞോ അംഗീകരിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ ചെല്‍സിക്ക് കിരീടം നേടിക്കൊടുത്ത മൗറീഞ്ഞോയെ ടീമിന്റ പ്രകടനം മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറിലാണ് ക്ലബ് പുറത്താക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെക്‌സിക്കന്‍ വേവ്

Football
  •  a month ago
No Image

2026 ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ മെക്‌സിക്കോയ്ക്ക്

Football
  •  a month ago
No Image

സംഗീതനിശയിലാഴ്ന്ന് ഉദ്ഘാടനച്ചടങ്ങ്

Football
  •  a month ago
No Image

ഇസ്താംബൂളിൽ നിന്ന് അഞ്ച് രാജ്യങ്ങൾ വഴി ഒമാനിലേക്ക് റെയിൽവേ; ചരിത്രപ്രസിദ്ധമായ ഹിജാസ് റെയിൽവേയെ പുനരുജ്ജീവിപ്പിക്കുന്ന വൻ പദ്ധതിക്ക് ഒപ്പ് വെച്ച് സഊദി അറേബ്യ

Saudi-arabia
  •  a month ago
No Image

അവസാനനൃത്തം ആര്‍ക്ക് ? മെസ്സിക്കോ, റോണോയ്‌ക്കോ... യുവക്കരുത്തരും പട്ടികയില്‍ 

Football
  •  a month ago
No Image

ആ കറുത്ത ചരിത്രം നമ്മൾ തിരുത്തും; 94 വർഷത്തെ ശാപം തകർക്കാൻ മെക്സിക്കോ ലോകകപ്പ് ഉദ്ഘാടന മത്സരത്തിനിങ്ങുന്നു

Football
  •  a month ago
No Image

പാലക്കാട് ജില്ലാ ജയിലിനുള്ളിൽ കൈയാങ്കളി; ജാമ്യം ലഭിച്ച യുവതിയെ ഇറക്കാനെത്തിയ വനിതാ അഭിഭാഷകയ്ക്ക് മർദ്ദനമേറ്റെന്ന് പരാതി

Kerala
  •  a month ago
No Image

ഖാർഗ് ദ്വീപ് തകർക്കുമെന്ന് ട്രംപ്; പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരി കൊള്ളുന്നു, കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

International
  •  a month ago
No Image

യുഎഇയിൽ സ്കൂൾ പരീക്ഷകൾക്ക് മുന്നോടിയായി കർശന നിയന്ത്രണം; ആഘോഷങ്ങൾക്ക് വിലക്ക്

uae
  •  a month ago
No Image

അപൂർവങ്ങളിൽ അപൂർവം ഈ 'മെസി മാജിക്'; ഈ ചരിത്ര റെക്കോർഡിൽ 13 ഇതിഹാസങ്ങൾ മാത്രം!

Football
  •  a month ago