ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനത്തിനെതിരേ പ്രതിഷേധം
ലണ്ടന്‍: അഭയാര്‍ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ യു.എസ് നടപടിയില്‍ ബ്രിട്ടനില്‍ പ്രതിഷേധം പുകയുന്നു. ട്രംപിനെ ബ്രിട്ടന്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് 10ലക്ഷത്തിലധികം പേര്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ ഒപ്പിട്ടിട്ടുണ്ട്. ഒരു ലക്ഷം പേര്‍ ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയാല്‍ വിഷയം പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണമെന്നാണ് ബ്രിട്ടീഷ് നിയമം. അതിനാല്‍ അടുത്ത ദിവസം തന്നെ ഇക്കാര്യത്തില്‍ ചര്‍ച്ചയുണ്ടാവും.
ട്രംപിനെതിരേ ലണ്ടന്‍, മാഞ്ചസ്റ്റര്‍, ബ്രിസ്റ്റോള്‍, ബ്രൈറ്റണ്‍, ലിവര്‍പൂള്‍, ലീഡ്‌സ്, ഷെഫീല്‍ഡ്, യോര്‍ക്, ഗ്ലാസ്‌ഗോ, എഡിന്‍ബര്‍ഗ്, കാര്‍ഡിഫ്, സ്വാന്‍സീ, എന്നീ സുപ്രധാന നഗരങ്ങളില്‍ വമ്പന്‍ പ്രതിഷേധം നടക്കുന്നുണ്ട്. അതേസമയം ബ്രിട്ടീഷ് രാജ്ഞി ട്രംപിനെ രാജ്യത്തേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ഔദ്യോഗിക കൂടിക്കാഴ്ച്ചയുണ്ടാവില്ലെന്ന് സൂചനയുണ്ട്. പ്രധാനമന്ത്രിയുടെ പി.എ ബോറിസ് ജോണ്‍സന്‍ ട്രംപിന്റെ വരവില്‍ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്.
ബ്രിട്ടനില്‍ താമസമാക്കിയ ഇരട്ടപൗരത്വമുള്ളവരെ ട്രംപിന്റെ നടപടി ബാധിക്കുമെന്ന് കരുതുന്നില്ലെന്ന് ജോണ്‍സന്‍ പറഞ്ഞു. ബ്രിട്ടീഷ് എം.പിമാര്‍ക്ക് ഇക്കാര്യത്തിലുള്ള ആശയക്കുഴപ്പം ദുരീകരിക്കുമെന്നും ജോണ്‍സന്‍ വ്യക്തമാക്കി.
വിലക്കിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ബ്രിട്ടീഷ് പൗരത്വവുമണ്ടെങ്കില്‍ ഇവര്‍ അമേരിക്കയിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം. നേരത്തെ ഇത്തരം പൗരത്വമുള്ളവര്‍ അമേരിക്കന്‍ വിസയ്ക്ക് അപേക്ഷ നല്‍കേണ്ടതില്ലെന്ന് ലണ്ടനിലുള്ള യു.എസ് എംബസി പ്രസ്താവനയില്‍ അറിയിച്ചിരുന്നു.
ലണ്ടനിലെ തൊഴിലാളി നേതാവ് ജെറമി കോര്‍ബിന്‍ ട്രംപിന്റെ രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ബ്രിട്ടന്റെ പാരമ്പര്യ മൂല്യങ്ങളെ ട്രംപ് അപമാനിച്ചെന്ന് കോര്‍ബിന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ബ്രെക്‌സിറ്റിനെ അനുകൂലിച്ച നടപടി കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവുമധികം ആളുകള്‍ അനുകൂലിച്ച നടപടിയാണ് ട്രംപിനെതിരേയുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."