കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അറിയിപ്പുകള്‍- 31-01-2017
മൂല്യനിര്‍ണയ ക്യാമ്പ്
2016 ഡിസംബറില്‍ നടത്തിയ ബി.എസ്.സി, ബി.സി.എ (സി.യു.സി.ബി.സി.എസ്.എസ്) രണ്ടും നാലും സെമസ്റ്റര്‍ മൂല്യനിര്‍ണയം പൂര്‍ത്തിയാവാത്തതിനാല്‍ ഫെബ്രുവരി ആറ് മുതല്‍ രണ്ടാംഘട്ട മൂല്യനിര്‍ണയ ക്യാംപ് നടത്തുന്നു. എല്ലാ അധ്യാപകരും പങ്കെടുക്കണം. ഒന്നാംഘട്ട ക്യാംപില്‍ പങ്കെടുക്കാത്തവര്‍ രണ്ടാംഘട്ട ക്യാംപില്‍ നിര്‍ബന്ധമായും പങ്കെടുക്കണം. വിട്ടുനില്‍ക്കുന്നത് ഗുരുതര കൃത്യവിലോപമായി കണക്കാക്കി നടപടി സ്വീകരിക്കും. ക്യാമ്പിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍.
രണ്ടും നാലും സെമസ്റ്റര്‍ ബി.കോം, ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) പരീക്ഷകളുടെ മൂല്യനിര്‍ണയ ക്യാംപ് വടകര, മടപ്പള്ളി ഗവ കോളജ്, കോഴിക്കോട് ഗവ ആര്‍ട്‌സ് കോളജ്, മലപ്പുറം ഗവ കോളജ്, പട്ടാമ്പി എസ്.എന്‍.ജി.എസ് കോളജ് എന്നിവിടങ്ങളില്‍ ഫെബ്രുവരി ഒന്ന് മുതല്‍ നാല് വരെ നടക്കും.
സപ്ലിമെന്ററി
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളജുകളില്‍ 2010 മുതല്‍ പ്രവേശനം നേടി അവസരം കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്കായുള്ള മൂന്നാം സെമസ്റ്റര്‍ എം.എ.എം.എസ്.സിഎം.കോംഎം.എസ്.ഡബ്ല്യൂ എം.സി.ജെഎം.ടി.ടി.എം (എം.എ ഇംഗ്ലിഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍, എം.എ തമിഴ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍, എം.എ ഇസ്‌ലാമിക് സ്റ്റഡീസ്, എം.എസ്.സി ഫിസിക്‌സ്, എം.എസ്.സി ക്ലിനിക്കല്‍ സൈക്കോളജി ഒഴികെ) സ്‌പെഷല്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ സാധാരണ ഫോമില്‍ ചലാന്‍ സഹിതം ഫെബ്രുവരി മൂന്നിനകം ലഭിക്കണം. പേപ്പര്‍ ഒന്നിന് 2,500 രൂപ.
ബി.ടി.എ പരീക്ഷ
അരണാട്ടുകര സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്‌സില്‍ നടത്തുന്ന ബി.ടി.എ റഗുലര്‍ (സി.യു.സി.ബി.സി.എസ്.എസ്, 2014 പ്രവേശനം മാത്രം) രണ്ടാം സെമസ്റ്റര്‍ പരീക്ഷ ഫെബ്രുവരി പത്തിനും, മൂന്നാം സെമസ്റ്റര്‍ 23-നും, നാലാം സെമസ്റ്റര്‍ മാര്‍ച്ച് ആറിനും ആരംഭിക്കും.
പരീക്ഷാഫലം
2014 ഡിസംബര്‍, 2015 ജൂലൈ, 2015 ഡിസംബര്‍, 2016 ജൂണ്‍ മാസങ്ങളില്‍ നടത്തിയ ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ എം.എ ഇസ്‌ലാമിക് സ്റ്റഡീസ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി ഒമ്പത് വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
2016 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി ഹോം സയന്‍സ്-ന്യൂട്രീഷ്യന്‍ ആന്റ് ഡയറ്ററ്റിക്‌സ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 13 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
നാലാം സെമസ്റ്റര്‍ ബാച്ച്‌ലര്‍ ഓഫ് ലോ (പഞ്ചവത്സരം) ഒക്‌ടോബര്‍ 2015 പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി പത്ത് വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
മാര്‍ക്ക് അപ്‌ലോഡ്
ചെയ്യണം
എം.ബി.എ ഒന്നാം സെമസ്റ്റര്‍ (ഡിസംബര്‍ 2016) പരീക്ഷയുടെ ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യുന്നതിനുള്ള തിയതി ഫെബ്രുവരി 22 വരെയും, മൂന്ന്, അഞ്ച് സെമസ്റ്റര്‍ (സി.യു.സി.എസ്.എസ്, ഡിസംബര്‍ 2016) പരീക്ഷയുടേത് മാര്‍ച്ച് 13 വരെയും നീട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."