HOME
DETAILS
MAL
മഹാരാഷ്ട്രയില്‍ വിഷവാതകം ശ്വസിച്ച് ഒന്‍പത് പേര് മരിച്ചു
backup
January 31 2017 | 03:01 AM
മുംബൈ: മഹാരാഷ്ട്രയിലെ ലാത്തൂരില്‍ ഓയില്‍ മില്‍ ഫാക്ടറിയിലെ ടാങ്കില്‍നിന്നും വിഷവാതകം ശ്വസിച്ച് ഒന്‍പത് പേര് മരിച്ചു. ലാത്തൂരിലെ എം.ഐ.ഡി.സി കീര്‍ത്തി ഓയില്‍ മില്ലിലാണ് അപകടമുണ്ടായത്. കെമിക്കല്‍ ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയവരാണ് മരിച്ചത്.
നാല് തൊഴിലാളികളാണ് ടാങ്ക് വൃത്തിയാക്കാന്‍ ആദ്യം ടാങ്കിലിറങ്ങിയത്. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ തിരിച്ചുവരാത്തത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഇവരെ കണ്ടെത്താന്‍ അഞ്ചു തൊഴിലാളികള്‍ കൂടി ടാങ്കിലിറങ്ങുകയായിരുന്നു. ഇവരെയും കാണാതായതോടെ് അധികൃതര്‍ നടത്തിയ തെരച്ചിലിലാണ് ഒന്‍പത് പേരെയും അബോധാവസ്ഥയില്‍ കണ്ടെത്തിയത്.സംഭവത്തെ തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."