HOME
DETAILS
MAL
മ്യാന്മറിലെ വംശഹത്യക്കെതിരേ വിദ്യാര്‍ഥികളുടെ വായ മൂടിക്കെട്ടി സമരം
backup
January 31 2017 | 04:01 AM
പൂഞ്ഞാര്‍: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ സെന്റ് ആന്റണീസ് സ്കൂളിലെ ഹ്യുമാനിറ്റീസ് വിഭാഗം വിദ്യാര്‍ഥികള്‍ മ്യാന്മറിലെ രോഹിംഗ്യന്‍ വംശഹത്യയില്‍ പ്രതിഷേധിച്ചു.
പ്രതിഷേധ സൂചകമായി ഗാന്ധി പ്രതിമയ്ക്കു മുന്പില് വായ മൂടിക്കെട്ടി നില്‍പ്പുസമരം നടത്തി. വിഷയത്തില്‍ അധ്യാപകര്‍, വിദ്യാര്‍ഥികള്‍, പൊതുജനം എന്നിവരില്‍നിന്ന് ഒപ്പുശേഖരിച്ച് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറലിന് നിവേദനം നല്‍കും.
പ്രിന്‍സിപ്പല്‍ എ.ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. ദേവസ്യാ ജോസപ്, സിറ്റര്‍ മെര്ലിന്, ജൂലി ജേക്കബ്, ബൈജു ജേക്കബ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."