HOME
DETAILS
MAL
ബൈക്കപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക്
backup
January 31 2017 | 04:01 AM
മണ്ണഞ്ചേരി: ദമ്പതികള്‍ സഞ്ചരിച്ച ബൈക്കിന് പിന്നില്‍ മറ്റൊരു ബൈക്കിടിച്ച് ഓട്ടോ ഡ്രൈവര്‍ അടക്കം അഞ്ചുപേര്‍ക്ക് പരിക്ക്. മണ്ണഞ്ചേരി പഞ്ചായത്ത് രണ്ടാം വാര്‍ഡ് കാവുങ്കല്‍ കാവച്ചിറയില്‍ സനല്‍കുമാര്‍(41),ഭാര്യ രജനി(35), ഓട്ടോ ഡ്രൈവര്‍ ചിയാംവെളിയില്‍ സി എ കാസിം, മുഹമ്മ കായിപ്പുറം മിഥുന്‍, അക്ഷയ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.ആലപ്പുഴ-തണ്ണീര്‍മുക്കം റോഡില്‍ മണ്ണഞ്ചേരി തറമൂട് ജംഗ്ഷന് സമീപം ഇന്നലെ ഒന്നോടെയാണപകടം.തെക്ക് ഭാഗത്തു നിന്നും വന്ന ദമ്പതികള്‍ സഞ്ചരിച്ച ബൈക്കിന് പിന്നില്‍ പിന്നാലെയെത്തിയ മറ്റൊറു ബൈക്ക് ഇടിച്ച ശേഷം നിയന്ത്രണം തെറ്റി എതിരെ വന്ന ഓട്ടോയിലും ഇടിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."