ജില്ലാ ആശുപത്രിയില്‍ മരുന്ന് വാങ്ങാന്‍ കുപ്പിക്കായി നെട്ടോട്ടം
കണ്ണൂര്‍: ജില്ലാ ആശുപത്രിയില്‍ നിന്ന് ചുമയ്ക്ക് മരുന്നുവാങ്ങണമെങ്കില്‍ രോഗികളും കൂട്ടിരിപ്പുകാരും ഒന്നുകറങ്ങേണ്ടി വരും. കാരണം ആശുപത്രിയില്‍ നിന്ന് മരുന്നു മാത്രമേ ലഭിക്കുകയുള്ളൂ, അത് ഒഴിക്കാനുള്ള കുപ്പി ആവശ്യക്കാര്‍ കൊണ്ടുവരണം. പുതിയ നിയമം കാരണം ആശുപത്രി പരിസരത്തെ കടകളിലേക്ക് കുപ്പിയന്വേഷകരുടെ ഒഴുക്കാണ്.
ജില്ലാ ആശുപത്രിയിലെ മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് ഗുളികകളും മരുന്നും സൗജന്യമായി ലഭിക്കുമെങ്കിലും ദ്രവരൂപത്തിലുള്ള മരുന്നുകള്‍ക്ക് മാത്രമാണ് ഈ നിയന്ത്രണമുള്ളത്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ചുമയടക്കമുള്ള സീസണല്‍ രോഗങ്ങളുമായി നിരവധി പേരാണ് ആശുപത്രിയില്‍ എത്തുന്നത്. മരുന്നു വാങ്ങാന്‍ കുപ്പികള്‍ ലഭിക്കാത്തതിനാല്‍ വില കൂടുതലായാല്‍ പോലും നിര്‍ധനരോഗികള്‍ സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നു മരുന്നുകള്‍ വാങ്ങേണ്ടിവരുന്ന അവസ്ഥയിലാണുളളത്. ജില്ലാആശുപത്രിയുടെ നടത്തിപ്പ് ചുമതലയുള്ള ജില്ലാ പഞ്ചായത്ത് വിഷയത്തില്‍ അടിയന്തിരമായി ഇടപെട്ട് നിര്‍ധന രോഗികളുടെ സഹായത്തിനായി മരുന്നു വാങ്ങാനുള്ള കുപ്പികള്‍ എത്തിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ആശുപത്രി പരിസരത്ത് എവിടെയും മരുന്നു വാങ്ങാന്‍ പാകത്തില്‍ അണു വിമുക്തമായ കുപ്പികള്‍ വില്‍പ്പനയ്ക്കില്ലാത്തതാണ് പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കുന്നത്. ചാരിറ്റി സംഘടനകളും സ്വകാര്യവ്യക്തികളും സഹായവുമായി മുന്നോട്ടുവരുമെന്നും രോഗികള്‍ പ്രതീക്ഷിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."