എന്‍ഡോസള്‍ഫാന്‍ കേസില്‍ കക്ഷിചേര്‍ന്ന അമ്മമാര്‍ക്ക് ധനസഹായം
മുള്ളേരിയ: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് 2010 ലെ മനുഷ്യാവകാശ ഉത്തരവ് അനുസരിച്ചുള്ള ആശ്വാസധനം മൂന്നുമാസത്തിനുള്ളില്‍ നല്‍കാന്‍ കല്‍പ്പിച്ച സുപ്രീംകോടതി വിധി സമ്പാദിച്ച കേസില്‍ കക്ഷി ചേര്‍ന്ന നഞ്ചംപറമ്പിലെ പത്ത് അമ്മമാര്‍ക്ക് ധനസഹായം നല്‍കി. എന്‍വിസാജ് സഹജീവനം ബദലിന്റെ ഭാഗമായി പാലക്കാട്ടെ സ്വാശ്രയ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ അമ്പതിനായിരം രൂപയുടെ പത്ത് ചെക്കുകള്‍ ഡോ. വൈ.എസ് മോഹന്‍കുമാര്‍ മമതാ നാരായണന്‍, ഹാജറ അബ്ദുല്‍ റഹ്്മാന്‍, ആയിഷ ഫക്രുദ്ദീന്‍, ബീഫാത്തിമ, ഹാജറ മുഹമ്മദലി, കവിതാ ആനന്ദ്, മൈമൂന സൂപ്പി ഹസന്‍, നഫീസ അബൂബക്കര്‍, ശശികല നാരായണന്‍, ശ്രീവിദ്യ എന്നിവര്‍ക്ക് വിതരണം ചെയ്തു. എന്‍വിസാജ് പൂവെടുക്ക സാന്ത്വന കൂട്ടായ്മ ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ മാനേജിംഗ് ട്രസ്റ്റ് ഹസന്‍ മാങ്ങാട് അധ്യക്ഷനായി. സ്വാശ്രയ ട്രസ്റ്റ് ചെയര്‍മാന്‍ പി.എം രവീന്ദ്രന്‍, എം.എ റഹ്്മാന്‍, മൊയ്തീന്‍ പൂവെടുക്ക, ഗുരുമഠം നാരായണന്‍ വൈദ്യര്‍, ഐ.കെ വാസുദേവന്‍, പഞ്ചായത്തംഗം കെ.പി സുജല, ചന്ദ്രിക ശേണായ്, പി. ദാമോദരന്‍ നായര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."