ബി.ജെ.പി കൂട്ട സത്യാഗ്രഹം നടത്തി
കാഞ്ഞങ്ങാട്: സംഘ്പരിവാര്‍ പ്രസ്ഥാനങ്ങളെ ഇല്ലാതാക്കാന്‍ സി.പി.എം കഴിഞ്ഞ 6 പതിറ്റാണ്ടുകളായി ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.കെ. സജീവന് പറഞ്ഞു. മാര്‍ക്സിസ്റ്റ് അക്രമത്തിനെതിരെ മാര്‍ക്സിസ്റ്റ് അക്രമ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ മഹാത്മാഗാന്ധി സ്മൃതി ദിനത്തില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ നടന്ന കൂട്ട സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി ദേശീയ സമിതിയംഗം മടിക്കൈ കമ്മാരന്, സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള സി. നായിക്, സംസ്ഥാന സെല്‍ കോഡിനേറ്റര്‍ കെ. രഞ്ജിത്ത്, ജില്ലാപ്രസിഡന്റ് അഡ്വ കെ. ശ്രീകാന്ത്, ജനറല്‍ സെക്രട്ടറി എ. വേലായുധന്, ആര്.എസ്.എസ് ജില്ലാ കാര്യവാഹ് കെ. ശ്രീജിത്ത്, സഹകാര്യവാഹുമാരായ വി.കെ സതീശന്, പി.കൃഷ്ണന്,
ഹിന്ദു ഐക്യ വേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു, ജില്ലാ സഹ സംഘടനാ സെക്രട്ടറി രാജന് മൂളിയാര്‍, ബി.എം.എസ് മേഖലാ പ്രസിഡന്റ് എ.വി. ഗിരീഷ്, ജില്ലാ വൈസ് പ്രസിഡന്റ് പി, കെ. സനല്‍, എം. മനുലാല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."