ഇ അഹമദ് എം.പിയെ വെന്റിലേറ്ററിലേക്കു മാറ്റി
ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പാര്‍ലമെന്റില്‍ കുഴഞ്ഞു വീണ മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്ര സഹമന്ത്രിയുമായ ഇ. അഹമദ് എം.പിയെ വെന്റിലേറ്ററിലേക്കു മാറ്റി. റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. അഹമ്മദിന് ഹൃദയാഘാതം ഉണ്ടായതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം പുരോഗമിക്കുമ്പോഴാണ് ഇ. അഹമ്മദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ പാര്‍ലമെന്റിലെ ഡോക്ടര്‍ എത്തി പരിശോധിച്ച ശേഷം സ്ട്രെക്ചറില്‍ ലോക്സഭാ ഹാളിന് പുറത്തേക്ക് കൊണ്ടുപോയി. പ്രത്യേക ആംബുലന്‍സിലാണ് ആശുപത്രിയില്‍ എത്തിച്ചത്.
ആശുപത്രിയില്‍ എത്തുമ്പോള്‍ ബോധരഹിതനായിരുന്നു. അദ്ദേഹത്തെ മുന്‍പ് ചികിത്സിച്ചിരുന്ന ഡോക്ടര്‍മാരില്‍ നിന്ന് ആര്.എം.എല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് നേതാക്കളായ എ.കെ ആന്റണി, ജോതിരാദിത്യ സിന്ധ്യ, കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് എന്നിവര്‍ ആശുപത്രിയിലെത്തി ഇ. അഹമ്മദിനെ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."