കോഴിഫാമിന് തീപിടിച്ച സംഭവം: അന്വേഷണം ഊര്‍ജിതമാക്കി
വണ്ടൂര്‍: കഴിഞ്ഞ ശനിയാഴ്ച കേലേംപാടം മുടവന്കോടില് മുടവന്കോട് മാളിയേക്കല്‍ വിജയചന്ദ്രന്റെ കോഴിഫാമിന് തീപിടിച്ച് അഞ്ഞൂറോളം കോഴിക്കുഞ്ഞുങ്ങള്‍ ചത്ത സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ശനിയാഴ്ച്ച രാത്രി എട്ടോടെയായിരുന്നു സംഭവം. പാട്ടത്തിനെടുത്താണ് വിജയചന്ദ്രന്‍ കോഴിക്കൃഷി നടത്തുന്നത്. 12,000 കോഴികളെ വളര്‍ത്താന്‍ ശേഷിയുള്ള മൂന്ന് ഫാമുകളാണ് ഇവിടെയുള്ളത്.
തീപിടുത്തമുണ്ടായ ഫാമില്‍ മൂന്ന് ദിവസം മുന്‍പാണ് 3,500 കോഴിക്കുഞ്ഞുങ്ങളെ ഇറക്കിയിരുന്നത്.
ഫാമിലെ പണി കഴിഞ്ഞശേഷം രാത്രി ഏഴരക്കാണ് വിജയചന്ദ്രന്‍ സമീപത്ത് തന്നെയുള്ള വീട്ടിലേക്ക് പോയത്. വീട്ടിലെത്തും മുന്‍പേ ഫാം കത്തുന്നതായി വിവരം ലഭിച്ചു.
മേല്‍ക്കൂരക്കായി ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക് ഷീറ്റ്, തെങ്ങോലകള്‍ കൊണ്ടുള്ള തടുക്ക് എന്നിവ കത്തിനശിച്ചിട്ടുണ്ട്. നാട്ടുകാരാണ് വെള്ളമൊഴിച്ച് തീ പടര്‍ന്ന് പിടിക്കുന്നത് ഒഴിവാക്കിയത്. നൂറോളം കോഴികുഞ്ഞുങ്ങള്‍ക്ക് തീപൊള്ളലേറ്റ് പരുക്കേറ്റിട്ടുണ്ട്. ഇവിടെ കോഴിക്കൃഷി നടത്തരുതെന്ന് രണ്ട് മാസം മുന്‍പ് ഭീഷണി സന്ദേശം ഉണ്ടായിരുന്നു. കോഴിക്കൃഷി നടത്തിയാല്‍ കത്തിച്ച് കളയുമെന്ന സന്ദേശം ഫാമിന്റെ വാതിലില്‍ ഒട്ടിച്ച നിലയിലായിരുന്നു.
സംഭവത്തെതുടര്‍ന്ന് പഞ്ചായത്ത് പ്രഡിഡന്റ് റോഷ്നി കെ ബാബു, വണ്ടൂര്‍ അഡീഷണല്‍ എസ്.ഐ സി നാരായണന് തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."