കേരള കോണ്‍ഗ്രസ് കാരുണ്യദിനാചരണം
ചാവക്കാട്: കേരള കോണ്‍ഗ്രസ് (എം) കരുണയുടെ കയ്യൊപ്പ് എന്ന ആശയവുമായി സംസ്ഥാന വ്യാപകമായി ആചരിച്ച കാരുണ്യദിനാചരണം ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ വിവിധ പരിപാടികളോടെ നടത്തി.നിയോജകമണ്ഡലത്തിലെ 11 കേന്ദ്രങ്ങളില്‍ അരിവിതരണം,മെഡിക്കല്‍ ക്യാംപുകള്‍,മരുന്നുവിതരണം,പഠനോപകരണ വിതരണം,അങ്കണവാടികളിലേക്ക് ഫാനുകള്‍,വിനോദോപകരണ വിതരണം എന്നീ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തി.ചാവക്കാട് മണ്ഡലത്തിന്റെ നേതൃത്വത്തില്‍ പാലയൂരില്‍ നടന്ന പരിപാടി പാലയൂര്‍ ഫൊറോന വികാരി റെക്ടര്‍ ഫാ.ജോസ് പുന്നോലിപറമ്പില്‍ ഉദ്ഘാടനം ചെയ്തു. മറ്റ് കേന്ദ്രങ്ങളില്‍ ആര്‍.വി.ഷറഫുദ്ദീന്‍ മുസ്ലിയാര്‍, കെ.രാമചന്ദ്രന്‍, അബ്ദുള്‍ ജലീല്‍, പ്രൊഫ.ലീന, ജോസ് ആറ്റുപുറം, ഡോ.തോമസ് ജോണി, പീറ്റര്‍ ചെമ്മണ്ണൂര്‍, ഇ.ജെ.കുര്യാക്കോസ്, മുട്ടത്ത് പോളി, മേജോ എന്നിവര്‍ ഉദ്ഘാടനം ചെയ്തു. പരിപാടികള്‍ക്ക് ജില്ല പ്രസിഡന്റ് എം.ടി.തോമസ്, തോമസ് ചിറമ്മല്‍, സി.എ.ജോണി, ഇ.ജെ.ജോസ്, വി.എ.ജോസ്, ചാവക്കാട് മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ജോയ്‌സി ടീച്ചര്‍, എം.ജെ.ജോബി, വി.സിദ്ധിഖ് ഹാജി, ഇ.എം.സാജന്‍, കുരിയന്‍ പനക്കല്‍, ഇ.ജെ.ജോര്‍ജ്ജ്, എം.എല്‍.സാബു, സി.കെ.ബെന്നി, എം.കെ.കുരിയാക്കോസ്, വറീത് വൈദ്യര്‍, സി.ആര്‍.വര്‍ഗ്ഗീസ്, ജോസഫ് പേരകം, ആര്‍.പി.മുജീബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."