അമേരിക്കയിലേക്കുള്ള നിരോധിത യാത്രക്കാര്‍ക്ക് സഊദി എയര്‍ലൈന്‍സ് വിലക്കേര്‍പ്പെടുത്തി
റിയാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചില മുസ്ലിം രാജ്യങ്ങള്‍ക്ക് നിരോധനത്തെ തുടര്‍ന്ന് സഊദി അറേബ്യന്‍ എയര്‍ലൈന്‍സ് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്കി തുടങ്ങി. ഇറാഖ്, ഇറാന്, സിറിയ, യമന്‍, ലിബിയ, സുഡാന്, സൊമാലിയ തുടങ്ങിയ രാജ്യക്കാര്‍ക്ക് സഊദി എയര്‍ലൈന്‍സില്‍ അമേരിക്കയിലേക്കുള്ള യാത്ര അനുവദിക്കുന്നതല്ലെന്നു സഊദിയ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
അന്താരാഷ്ട്ര വ്യോമയാന യാത്ര അസോസിയേഷന് (അയാട്ട) ന്റെ ഉത്തരവു പ്രകാരമാണ് തങ്ങള്‍ താല്കാലിക നിരോധനം ഏര്‍പ്പെടുത്തുന്നതെന്നു പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍, നയതന്ത്ര വിസകളോ അന്താരാഷ്ട്ര കമ്പനികളിലെ അമേരിക്കന്‍ ഓഫീസര്‍മാര്‍ക്കോ വിലക്ക് ബാധകമല്ലെന്നും നിരോധനത്തിന് മുന്‍പ് നിരോധിത രാജ്യങ്ങളിലെ യാത്രക്കാര്‍ സഊദിയ വിമാനത്തില്‍ അമേരിക്കയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് അത് തിരിച്ചു നല്‍കുമെന്നും സഊദിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."