HOME
DETAILS

ഉത്തരാഖണ്ഡില്‍ ബി.ജെ.പിയില്‍ പോര് രൂക്ഷം

  
backup
January 31 2017 | 19:01 PM

%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%be%e0%b4%96%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%af

ഡെറാഡൂണ്‍: അഭിപ്രായ സര്‍വേകളില്‍ മുന്നേറ്റം വ്യക്തമായതോടെ ഉത്തരാഖണ്ഡില്‍ ബി.ജെ.പിയില്‍ പോര് രൂക്ഷം. മുഖ്യമന്ത്രി കസേരക്കായാണ് സംസ്ഥാനത്ത് വടംവലി മുറുകിയത്. സംസ്ഥാന അധ്യക്ഷന്‍ അജയ്ഭട്ട്, ദേശീയ നിര്‍വാഹക സമിതി അംഗം സത്പാല്‍ മഹാരാജ് എന്നിവരാണ് മുഖ്യമന്ത്രി കസേരക്കായി വടംവലി തുടങ്ങിയത്. എന്നാല്‍ കേന്ദ്രനേതൃത്വമാകട്ടെ ഇതുവരെ ഇക്കാര്യത്തില്‍ വ്യക്തമായ ഒരഭിപ്രായം പ്രകടിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്, തൊട്ടാല്‍ കൈപൊള്ളുമെന്ന തിരിച്ചറിവാണ് കേന്ദ്ര നേതൃത്വത്തെ ഇക്കാര്യത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നതിന് കാരണമായത്.

മുന്‍മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളും അടക്കം നിരവധിപേരാണ് ഇത്തവണ ബി.ജെ.പി പാളയത്തില്‍ നിന്നും തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അഭിപ്രായ സര്‍വേകളില്‍ മുന്‍തൂക്കം ഉണ്ടാകുമെന്ന പ്രവചനം വന്നതോടെ മുഖ്യമന്ത്രി കസേരക്കും ശക്തമായ ചരടുവലി തുടങ്ങി.
അജയ്ഭട്ട്, സത്പാല്‍ മഹാരാജ്, കോണ്‍ഗ്രസ് വിട്ടുവന്ന മുതിര്‍ന്ന നേതാക്കളായ ഹരക്‌സിങ് റാവത്ത്, യശ്പാല്‍ ആര്യ എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനം പരസ്യമായി ആവശ്യപ്പെട്ടത്. മുന്‍മുഖ്യമന്ത്രിമാരായ വിജയ് ബഹുഗുണയും ബി.സി ഖണ്ഡൂരിയും മത്സര രംഗത്തില്ലെങ്കിലും ഇവരുടെ മക്കളെയിറക്കിയാണ് പോരാട്ടം.

അതേസമയം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തെരഞ്ഞെടുപ്പിന് മുന്‍പ് തീരുമാനിക്കേണ്ടെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തില്‍ എന്തെങ്കിലും പ്രസ്താവനയോ നിഗമനമോ എടുത്താല്‍ അത് ഗുരുതരമായ പ്രതിസന്ധിയുണ്ടാക്കുമെന്ന ആശങ്കയും പാര്‍ട്ടിക്കുണ്ട്. വോട്ട് ബാങ്കായ രജ്പുതി സമുദായത്തില്‍ നിന്നുള്ള ഒരാളെ മുഖ്യമന്ത്രിയാക്കണമെന്നാണ് പൊതുവെയുള്ള തീരുമാനം. ഇക്കാര്യം പരസ്യമായി ചിലര്‍ ഉന്നയിച്ചതോടെ പാര്‍ട്ടിക്ക് അധികാരത്തിലേക്ക് വഴിതുറന്നാലും പ്രശ്‌നം ഒഴിയില്ലെന്നതാണ് വാസ്തവം.

അതേസമയം സ്ഥാനാര്‍ഥിത്വത്തിനുവേണ്ടിയുള്ള വടംവലിയും ബി.ജെ.പിയില്‍ രൂക്ഷമാണ്. മത്സരിക്കാന്‍ ടിക്കറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പല നേതാക്കളും തഴയപ്പെട്ടതോടെ ഇവരെല്ലാം നോമിനേഷന്‍ നല്‍കുകയും നേതൃത്വത്തെ പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തതും വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിട്ടുള്ളത്. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയത്ത് ഇവ പിന്‍വലിച്ചില്ലെങ്കില്‍ കര്‍ശനടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് പല നേതാക്കളും തള്ളിയതും നേതൃത്വത്തെ ആശങ്കയിലാക്കുന്നുണ്ട്.

ബി.ജെ.പിയിലെ മുതിര്‍ന്ന നേതാവായ സത്പാല്‍ മഹാരാജിന് അദ്ദേഹം മത്സരിക്കുന്ന ചൗബാദ്കാല്‍ മണ്ഡലത്തില്‍ പാര്‍ട്ടിയുടെ ജനകീയ മുഖമെന്ന് വിശേഷിപ്പിക്കുന്ന കവീന്ദ്ര ഇഷ്ട്വാല്‍ സ്വതന്ത്രനായി രംഗത്തെത്തിയത് വലിയ വെല്ലുവിളിയാണ് ഉണ്ടാക്കിയിട്ടുള്ളത്. ഓംഗോപാല്‍, പ്രമോദ് നെയ്ന്‍വാള്‍, അദ്ദേഹത്തിന്റെ ഭാര്യ ഹിമാനി എന്നിവരെല്ലാം ബി.ജെ.പിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന വിമതരാണ്.

ഇതേരീതിയില്‍ കോണ്‍ഗ്രസിലും വിമത ശല്യം രൂക്ഷമാണ്. തെരഞ്ഞെടുപ്പ് കണക്കുകൂട്ടല്‍ തെറ്റിച്ചാണ് വിമതര്‍ പലയിടത്തും തലപൊക്കിയതെന്നത് അധികാരം പിടിച്ചു നിര്‍ത്താനുള്ള കോണ്‍ഗ്രസിനും മുഖ്യമന്ത്രി ഹരീഷ് റാവത്തിനും ഒരുപോലെ തലവേദനയായിട്ടുണ്ട്.

എട്ട് വിമത സ്ഥാനാര്‍ഥികളാണ് ഇപ്പോള്‍ രംഗത്തുള്ളത്. ഇവര്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം സമ്മതിക്കുന്നുണ്ട്. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കിഷോര്‍ ഉപാധ്യായയോടെ ഇടഞ്ഞ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളിലൊരാളായ ആര്യേന്ദ്ര ശര്‍മ സഹസ്പൂരില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതും പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ശില്‍പി അറോറ സ്ഥാനാര്‍ഥിത്വം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് രാജിവച്ചതും വലിയ പ്രതിസന്ധിയാണ് കോണ്‍ഗ്രസിനും ഉണ്ടാക്കുന്നത്. ഇദ്ദേഹം മുഖ്യമന്ത്രി ഹരീഷ് റാവത്ത് മത്സരിക്കുന്ന കിച്ചാ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുകയാണ്.

പലമണ്ഡലങ്ങളിലും കോണ്‍ഗ്രസും ബി.ജെ.പിയും നേര്‍ക്കുനേര്‍ മത്സര രംഗത്തുള്ളതെങ്കിലും ഇവിടങ്ങളില്‍ വിമതരും രംഗത്തിറങ്ങിയത് ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്ക് കുറച്ചൊന്നുമല്ല പ്രതിസന്ധി സൃഷ്ടിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പമ്പയില്‍ നിലയ്ക്കലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് കത്തി നശിച്ചു

Kerala
  •  a month ago
No Image

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  a month ago
No Image

നെതന്യാഹുവിന്റെ വീട്ടു മുറ്റത്ത് ഫ്‌ളാഷ് ബോംബ്;  സുരക്ഷാ വീഴ്ചയെന്ന് ഇസ്‌റാഈൽ

International
  •  a month ago
No Image

കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വേ; ട്രെയിനിലോ പാളത്തിലോ റീല്‍സ് ചിത്രീകരിച്ചാല്‍ പണികിട്ടും

Kerala
  •  a month ago
No Image

മണിപ്പൂരില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് തീയിട്ടു; പ്രധാനമന്ത്രി ഒരിക്കല്‍ കൂടി സംസ്ഥാനം സന്ദര്‍ശിക്കണമെന്ന് രാഹുല്‍ 

National
  •  a month ago
No Image

കോഴിക്കോട് ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍;  സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി

Kerala
  •  a month ago
No Image

എയ്ഡഡ് സ്കൂൾ: അധ്യാപകേതര ജീവനക്കാരുടെ  സ്ഥാനക്കയറ്റം തടയരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago