ആശുപത്രിയില്‍ കഴിയുന്ന ഇ അഹമ്മദിനെ കാണാന്‍ ബന്ധുക്കളെ അനുവദിച്ചില്ല; പൊലിസ് കേസെടുത്തു
ന്യൂഡല്‍ഹി: മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷനും എം.പിയുമായ ഇ അഹമ്മദിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നതിനിടെ അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് ആശുപത്രി അധികൃതര്‍ വിവരം പുറത്തുവിടാത്തതില്‍ പ്രതിഷേധം. ഡല്‍ഹിയിലെ ആര്‍.എം.എല്‍ ആശുപത്രിയില്‍ കഴിയുന്ന ഇ അഹമ്മദിനെ കാണാന്‍ കുടുംബാംഗങ്ങളെയും രാഷ്ട്രീയ നേതാക്കളെയും അനുവദിച്ചില്ല. ഇതേത്തുടര്‍ന്ന് ആശുപത്രിക്കു പുറത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു.
തങ്ങളെ കാണാന്‍ അനുവദിച്ചില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ പൊലിസ് കേസെടുത്തിട്ടുണ്ട്. ഇ അഹമ്മദിനെ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയടക്കമുള്ളവര്‍ എത്തിയെങ്കിലും കാണാന്‍ അനുവദിച്ചില്ല. മക്കളടക്കമുള്ള അടുത്ത ബന്ധുക്കളെയും അകത്ത് പ്രവേശിപ്പിച്ചില്ല. മകളുടെ ഭര്‍ത്താവ് ഡോക്ടര്‍ കൂടിയായതിനാല്‍ വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതര്‍ തയ്യാറായില്ല. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇ അഹമ്മദിനെ കാണാന്‍ ആശുപത്രിയിലെത്തി.
ചൊവ്വാഴ്ച ബജറ്റ് സമ്മേളനത്തിനു മുന്നോടിയായുള്ള രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെയാണ് പാര്‍ലമെന്റിന്റെ സെന്റര്‍ ഹാളില്‍ ഇ. അഹമ്മദ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ അദ്ദേഹത്തെ ഡല്‍ഹിയിലെ രാംമനോഹര്‍ ലോഹ്യ ആശുപത്രിയിലെ ട്രോമ കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതമാണ് അദ്ദേഹത്തിനു ഉണ്ടായതെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."