HOME
DETAILS
MAL
അടച്ചിട്ട വീട്ടില്‍ മോഷണം; രണ്ടു ലക്ഷം രൂപയും ഒന്നര പവന് സ്വര്‍ണവും നഷ്ടപ്പെട്ടു
backup
February 01 2017 | 00:02 AM
എടപ്പാള്‍: അടച്ചിട്ട വീട്ടില്‍ നടന്ന മോഷണത്തില്‍ രണ്ടു ലക്ഷം രൂപയും ഒന്നരപവന്‍ സ്വര്‍ണവും മൊബൈല്‍ ഫോണും വാച്ചും ഇസ്തിരിപ്പെട്ടിയും ഉള്‍പ്പെടെ നഷ്ടപ്പെട്ടു. നടുവട്ടം പൂക്കരത്തറ റോഡില്‍ തെക്കുംപുറത്ത് സത്യപാലന്റെ വീട്ടിലാണ് മോഷണം നടന്നത്.
സത്യപാലനും കുടുംബവും കഴിഞ്ഞ ശനിയാഴ്ച ഗുരുവായൂരില്‍ സ്വകാര്യ ചടങ്ങില്‍ പങ്കെടുത്തശേഷം ഇന്നലെ വീട്ടില്‍ തിരിച്ചത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. മുന്‍വശത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. വീട്ടിനകത്തും അലമാരയിലുമുണ്ടണ്ടായിരുന്ന സാധനങ്ങള്‍ വാരിവലിച്ചിട്ടിട്ടുണ്ട്. ചങ്ങരംകുളം എസ്.ഐ കെ.പി മനീഷിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘവും വിരലടയാള വിദഗ്ധരായ സതീഷ് ബാബു, വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."