അബ്ദുല്‍ഖാദര്‍ വധം: പ്രതികളെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങി
തളിപ്പറമ്പ്: അബ്ദുല്‍ഖാദര്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അഞ്ച് പ്രതികളേയും തളിപ്പറമ്പ് സി.ഐ കെ.ഇ പ്രേമചന്ദ്രന്‍ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഇന്നലെ രാവിലെ കസ്റ്റഡിയില്‍ വാങ്ങി. ഇവരെ കാണാന്‍ എത്തിയ വായാട് സ്വദേശികളായ രണ്ടുപേരെ സി.ഐയുടെ സ്‌ക്വാഡ് പയ്യന്നൂര്‍ മജിസ്‌ട്രേറ്റ് കോടതി പരിസരത്തുനിന്ന് ഓടിച്ചിട്ടു പിടികൂടിയെങ്കിലും ഇവരെ വൈകുന്നേരത്തോടെ ചോദ്യം ചെയ്തു വിട്ടയച്ചു. അഞ്ചു ദിവസത്തേക്കു കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. ഇവരെ കൃത്യം നടന്ന കാരക്കുണ്ട് തവളക്കുളത്തില്‍ എത്തിച്ചു കൂടുതല്‍ തെളിവെടുപ്പു നടത്തും. ഖാദറിന്റെ ഉമ്മയുടെ പരാതിയില്‍ ഭാര്യ ഷെരീഫയെ അടുത്ത ദിവസം ചോദ്യം ചെയ്‌തേക്കും.
പ്രതികളില്‍ അബ്ദുല്ലക്കുട്ടിയുമായി ഷെരീഫ നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്. പ്രതികളേയും ഷെരീഫയേയും ചോദ്യം ചെയ്യുന്നതോടെ പ്രതികളുടെ എണ്ണം ഇനിയും കൂടാനിടയുണ്ട്.
ഇത്തരത്തിലൊരു കേസ് അര്‍ഹിക്കുന്ന ഗൗരവത്തോടെ കൈകാര്യം ചെയ്തില്ലെന്ന് പപൊലിസിലെ ഉന്നതകേന്ദ്രങ്ങളില്‍ നിന്നു തന്നെ വിമര്‍ശനമുയര്‍ന്നതിനാല്‍ പൊലിസ് കൂടുതല്‍ ജാഗ്രത അന്വേഷണത്തില്‍ പുലര്‍ത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."