മാറാടി കുറുകുന്നപുരം പാടശേഖരം മണ്ണിട്ട് നികത്തുന്നു
മുവാറ്റുപുഴ: ജില്ലയിലെ കാര്‍ഷിക മേഖലയുടെ നട്ടെല്ലായ മാറാടി പഞ്ചായത്തിലെ കുറുകുന്നപുരം പാടശേഖരം മണ്ണിട്ട് നികത്തുന്നു. എട്ടേക്കറിലേറെ വരുന്ന പാടശേഖരമാണ് പത്തിലേറെ ജെ.സി.ബിയും ടോറസുകളുമായി നിര്‍ബാധം നികത്തുന്നത്.
അധികാരികളെ വിവരമറിയിച്ചിട്ടും ഇടപെടാത്തതിനെത്തുടര്‍ന്ന് യുവാക്കള്‍ സംഘടിച്ചെത്തി തടഞ്ഞതിനെത്തുടര്‍ന്നാണ് താത്കാലികമായി പണി നിര്‍ത്തിവച്ചെങ്കിലും രാത്രി വീണ്ടും തുടരുകയായിരുന്നു. പാടശേഖരത്തിനോട് ചേര്‍ന്നുള്ള കുറുകുംപുറം തോട് ആറടിയിലേറെ ആഴത്തില്‍ താഴ്ത്തി കൈയേറി നശിപ്പിച്ചു.
ഉന്നതാധികാരികളുടെയും പഞ്ചായത്ത് ഭരണ സമിതിയുടെയും ഒത്താശയോടെയാണ് പാടശേഖരം നികത്തല്‍ എന്ന് ആരോപണമുണ്ട്. എട്ടേക്കര്‍ പാടം നികത്തുമ്പോള്‍ തൊട്ടു ചേര്‍ന്ന് കിടക്കുന്ന കളിസ്ഥലത്തിന് പതിനഞ്ചു സെന്റ് സ്ഥലം നല്‍കാമെന്നാണ് സ്ഥലം നികത്തുന്ന കമ്പനിയുടെ വാഗ്ദാനം. ഇത് ഉയര്‍ത്തിപ്പിടിച്ചാണ് സ്ഥലം മണ്ണിട്ട് നികത്തുന്നത്. എന്നാല്‍ പാടശേഖരം നികത്തിയുള്ള സ്ഥലം തങ്ങള്‍ക്കു വേണ്ടെന്ന നിലപാടിലാണ് യുവാക്കള്‍.
പാഠം നികത്തുന്നതിന് വാഹനങ്ങള്‍ സഞ്ചരിക്കുന്നതിനുള്ള റോഡ് പണി പൂര്‍ത്തിയായി. മനുഷ്യന് അങ്ങേയറ്റം അപകടകരമായ രാസവസ്തുക്കള്‍ ഉപയോഗിക്കുന്ന കമ്പനിയുടെ നിര്‍മാണത്തിനാണ് പാടം നികത്തല്‍ എന്നും പറയപ്പെടുന്നു.
കുറുകുന്നപുരം പാടശേഖരം നികത്തപ്പെടുന്നതോടെ പ്രദേശത്തെ നീര്‍ത്തടം പൂര്‍ണമായും ഇല്ലാതാകും. ഇപ്പോള്‍ തന്നെ കടുത്തജലക്ഷാമം അനുഭവിക്കുന്ന ഇവിടെ ഭാവിയില്‍ വലിയ ദുരന്തമായിരിക്കും ഉണ്ടാവുക. പരിസ്ഥിതി സംഘടനയായ ഗ്രീന്‍ പീപ്പിള്‍ ഇത് സംബന്ധിച്ചു. ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."