പാതയോര മദ്യശാലകള്‍ പൂട്ടണം: മദ്യവിരുദ്ധ ജനകീയ മുന്നണി
വണ്ണപ്പുറം: പാതയോര മദ്യശാലകള്‍ ഗ്രാമങ്ങളിലേക്ക് മാറ്റിസ്ഥാപിക്കുകയല്ല അടച്ചുപൂട്ടുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് മദ്യനിരോധന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ഫാ. വര്‍ഗീസ് മുഴുത്തേറ്റ്.
മദ്യവിരുദ്ധ ജനകീയ മുന്നണി ജില്ലാ കമ്മിറ്റി വണ്ണപ്പുറത്ത് സംഘടിപ്പിച്ച ഗാന്ധിജി അനുസ്മരണവും മദ്യവിരുദ്ധ സായാഹ്ന ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മദ്യവിമുക്ത ഭാരതമായിരുന്നു ഗാന്ധിജിയുടെ സ്വപ്നമെന്ന് അദ്ദേഹം പറഞ്ഞു. മദ്യവിരുദ്ധ ജനകീയ മുന്നണി ജില്ലാ രക്ഷാധികാരി ഫാ. ജോസഫ് പാപ്പാടി അധ്യക്ഷത വഹിച്ചു. ജനകീയ മുന്നണി ജില്ല ചെയര്മാന് ഡോ. വിന്‍സന്റ് മാളിയേക്കല്‍, രക്ഷാധികാരി കെ.എച്ച്. അബ്ദുല്‍കരീം മൗലവി, കണ്‍വീനര്‍ റോജസ് എം. ജോര്‍ജ്, വണ്ണപ്പുറം തഖ്വ മസ്ജിദ് ഇമാം ഹനീഫ് കാശിഫി, സില്‍ബി ചുനയംമാക്കല്‍, സെബാസ്റ്റ്യന്‍ കൊച്ചടിവാരം, പി.എം. സുലൈമാന്‍, ബാബു ചിരട്ടയോലില്, ഗ്രാമപഞ്ചായത്തംഗം ഷൈനി റെജി, തോമസ് അമ്പാട്ട്, ജോയി മണ്ണാരപ്പറമ്പില്. ജോസ് കടമ്പനാട്ട് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."