മുസ്‌ലിം ലീഗ് ജനജാഗരണ റാലി 3ന് കോട്ടയത്ത്
കോട്ടയം: കേന്ദ്ര സംസ്ഥന സര്‍ക്കാരുകളുടെ ന്യൂനപക്ഷ , ദലിത് ,പിന്നോക്ക വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി ഫെബ്രുവരി 3ന്് കോട്ടയത്ത് ബഹുജനറാലി സംഘടിപ്പിക്കും.
ഇന്ത്യയൊട്ടാകെ ബി.ജെ.പിയുടെ പ്രോത്സാഹനത്തോടെ ഭീകരവാദത്തിന്റെ പേരില്‍ നിരപരാധികളായ മുസ്‌ലിം യുവാക്കളെ കള്ളക്കേസില്‍ കുടുക്കി ജയിലിടക്കുകയും ജയിലില്‍ കഴിയുന്നവര്‍ നിരപരാധികളാണെന്ന് കോടതികള്‍ കണ്ടെത്തി വര്‍ഷങ്ങള്‍ക്കുശേഷം വെറുതെ വിടുകയും ചെയ്യുന്നത് പതിവ് സംഭവമായി മാറിക്കഴിഞ്ഞു.സമാനരീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരും ആരംഭിച്ചുകഴിഞ്ഞു. മുസ്‌ലിം സ്ഥാപനങ്ങള്‍ക്കും പ്രഭാഷകര്‍ക്കുമെതിരെ യു.എ.പി.എ എന്ന കിരാത നിയമത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നത് പതിവായിരിക്കുകയാണ്.
ഇതിനെതിരെ മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി 3ന് വെള്ളിയാഴ്ച വൈകിട്ട് നാലു മണിക്ക് കോട്ടയം ടൗണില്‍ റാലി സംഘടിപ്പിക്കും. തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. മുന്‍ എംഎല്‍എ സി. മോയിന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തും. മുസ് ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എച്ച് അബ്ദുള്‍ സലാം ഹാജി, അന്‍സാര്‍ മൗലവി (ഇമാം കോലഞ്ചേരി ജുമാ മസ്ജിദ്), മുസ് ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.എം ഷരീഫ്, ജന.സെക്രട്ടറി അസീസ് ബഡായില്‍, ട്രഷറര്‍ പി.എം സലിം തുടങ്ങിയവര്‍ പ്രസംഗിക്കും.
ജനജാഗരണ റാലി വിജയിപ്പിക്കാന്‍ ജില്ലാ ലീഗ് ഹൗസില്‍ ചേര്‍ന്ന യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് കെ.എ മാഹിന്‍ അധ്യക്ഷനായിരുന്നു.
ജന.സെക്രട്ടറി അജി കൊറ്റമ്പടം സാജിദ് മുണ്ടക്കയം, ഫസല്‍ മാടത്താനി, ഹാഷിം താഴത്തങ്ങാടി, നാസര്‍ മുണ്ടക്കയം, നിയാസ് വൈക്കം, അന്‍സാരി കോട്ടയം, സിയാദ് ഇല്ലിക്കല്‍, ലത്തീഫ് ഈരാറ്റുപേട്ട, സിറാജ് പാല എന്നിവര്‍ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."