കൊല്ലം ചെങ്കോട്ട റെയില്‍പാത; സുരക്ഷാ ട്രാക്ക് പൂര്‍ത്തിയായി
പുനലൂര്‍: കൊല്ലം-ചെങ്കോട്ട പാതയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഇടമണ്‍ റയില്‍വേ സ്റ്റേഷനില്‍ പശ്ചിമഘട്ട ഭാഗത്തെ ട്രാക്കില്‍ നിന്നു ബോഗികള്‍ നിയന്ത്രണംവിട്ട് എത്തിയാല്‍ അപകടരഹിതമായി പാര്‍ക്ക് ചെയ്യുന്നതിനു സുരക്ഷാ ട്രാക്ക് (സൈഡിങ് ട്രാക്ക്) നിര്‍മാണം പൂര്‍ത്തിയായി. കാല്‍ കിലോമീറ്ററിലധികം നീളമുള്ള സുരക്ഷാ ട്രാക്ക് ഇടമണ്‍ സ്റ്റേഷന്റെ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിന്റെ വടക്കു ഭാഗത്താണ് നിര്‍മിച്ചിരിക്കുന്നത്.
പുതിയ ബ്രോഡ്‌ഗേജ് പാതയില്‍ ഇടമണ്‍ മുതല്‍ ഒറ്റക്കല്‍ ഭാഗം വരെ നല്ല കയറ്റമാണ്. 30-40 വാഗണുകളുള്ള ഗുഡ്‌സ് ട്രെയിനുകളും 22 വരെ ബോഗികളുള്ള യാത്രാട്രെയിനുകളും ഇതുവഴി പോകുമ്പോള്‍ സാങ്കേതിക തകരാറുമൂലം ബോഗികള്‍ വേര്‍പെടാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇടമണ്‍ റയില്‍വേ സ്റ്റേഷന്‍ യാര്‍ഡിന്റെ കിഴക്കു ഭാഗത്തുനിന്നു പടിഞ്ഞാറെ ഭാഗത്തെ 20 അടിയോളം ഉയരത്തിലേക്ക് ചരിച്ചാണ് സുരക്ഷാ ട്രാക്ക് നിര്‍മിച്ചിരിക്കുന്നത്.
അത്യാവശ്യഘട്ടങ്ങളില്‍ ഒരു ട്രെയിനോ ഗുഡ്‌സ് ട്രെയിനോ പിടിച്ചിടുന്നതിനും ഈ ട്രാക്ക് ഉപകരിക്കും. എന്നാല്‍ സുരക്ഷാ ട്രാക്കിനു തെക്കുഭാഗത്തു രണ്ടു മെയിന്‍ ട്രാക്കുകള്‍ക്കു മുകളിലൂടെ മാത്രമാണ് ഫൂട്ട് ഓവര്‍ ബ്രിജ് നിര്‍മിച്ചിരിക്കുന്നത്. അതിനാല്‍ ചിറ്റാലംകോട് തോണിച്ചാല്‍ ഭാഗത്തേക്കുള്ള കാല്‍നടയാത്രക്കാര്‍ക്കു ഫൂട്ട് ഓവര്‍ ബ്രിജില്‍ നിന്ന് ഇറങ്ങി സുരക്ഷാ ട്രാക്കിലൂടെ നടന്നു വേണം റോഡിലേക്കു പോകാന്‍. കൊല്ലം-ചെങ്കോട്ട പാതയില്‍ ഇടമണില്‍ മാത്രമാണു സുരക്ഷാട്രാക്ക് നിര്‍മിച്ചിരിക്കുന്നത്. പാക്കിങ് മെഷീന്‍ ഉപയോഗിച്ച് ഈ ട്രാക്കില്‍ മെറ്റല്‍ പാക്കിങ് പൂര്‍ത്തീകരിക്കാനുണ്ട്. ബെംഗളൂരുവില്‍ നിന്നു ചീഫ് സുരക്ഷാ കമ്മിഷണര്‍ പരിശോധനയ്ക്ക് എത്തുന്നതിനു മുന്‍പ് ഇതും പൂര്‍ത്തീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."