ഇ അഹമദ് സാഹിബിന്റെ മരണം: ഗള്‍ഫ് നാടുകളില്‍ നിന്നും അനുശോചന പ്രവാഹം
പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്ന നേതാവ് എസ്.കെ.ഐ.സി സഊദി നാഷണല്‍ കമ്മിറ്റി
റിയാദ്: ഊര്‍ജസലരായ പ്രവര്‍ത്തകര്‍ക്ക് പറന്നുയരാന്‍ പരിധികളില്ലെന്ന് തെളിയിച്ച നേതാവായിരുന്നു അഹമ്മദ് സാഹിബെന്നും മുന്‍സിപ്പല്‍ ചെയര്‍മാനില്‍ നിന്നും ഐക്യരാഷ്ട്ര സഭ വരെ എത്തിയപ്പോഴും മത സാംസാകാരിക രംഗങ്ങളുമായി അദ്ദേഹം നിലനിറുത്തിയിരുന്ന ബന്ധം മാതൃക പരമായിരുന്നുവെന്നും എസ് കെ ഐ സി സഊദി നാഷണല്‍ കമ്മിറ്റി അനുശോചിച്ചു.
സമസ്ത പ്രസ്ഥാനങ്ങളുമായി ഹൃദ്യമായ ബന്ധം എന്നും നിലനിര്‍ത്തിയ അഹമ്മദ് സാഹിബിന്നു വേണ്ടി സഊദി എസ്.കെ.ഐ.സി സെന്ററുകളില്‍ മയ്യിത്ത് നിസ്‌ക്കാരവും അനുസ്മരണങ്ങളും നടത്തുമെന്നും എസ്.കെ.ഐ.സി സൗദി നാഷണല്‍ കമ്മിററി ഭാരവാഹികളായ അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, അലവിക്കട്ടി ഒളവട്ടൂര്‍, അബ്ദുറഹ്മാന്‍ മൗലവി ഓമാനൂര്‍ തുടങ്ങിയവര്‍ അറിയിച്ചു.
കേരളത്തിന്റെ സമാധാന ദൂതന്‍ എസ്.കെ.ഐ.സി റിയാദ് പ്രൊവിന്‍സ് കമ്മിറ്റി
റിയാദ്: അശാന്തി പടര്‍ന്നിടത്തൊക്കെ ഓടിയെത്തിയ കേരളത്തിന്റെ സമാധാന ദൂതനായിരുന്നു അഹമ്മദ് സാഹിബെന്നും അശാന്തി പടരുന്ന വര്‍ത്തമാനത്തില്‍ അദ്ദേഹത്തെ മാതൃകയാ ക്കണമെന്നും എസ് കെ ഐ സി റിയാദ് പ്രൊവിന്‍സ് കമ്മിററി ഭാരവാഹികളായ എന്‍ സി മുഹമ്മദ് കണ്ണൂര്‍,അശറഫ് മൗലവി, റസാഖ് വളകൈ, മുഹമ്മദ്‌രാജ തുടങ്ങിയവര്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു
ഇടപെടലുകള്‍ പ്രശംസനീയം എസ്.കെ.ഐ.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി
റിയാദ്: കര്‍മഭൂമിയില്‍ മരിച്ചു വീഴാന്‍ അവസരം ലഭിച്ച അപുര്‍വ്വം നേതാക്കളില്‍ ഒരാളായിരുന്നു അഹമ്മദ് സാഹിബെന്നും മതനൂനപക്ഷങ്ങളുടെ കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ ഇടപെടലു കള്‍ പ്രശംസനീയമായിരുന്നുവെന്നും വെളളിയാഴ്ച ജുമുഅക്ക് ശേഷം പ്രത്യേക പ്രാര്‍ത്ഥന നട ത്തുമെന്നും എസ് കെ ഐ സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി കമ്മിററി ഭാരവാഹികളായ ശാഫി ദാരിമി പാങ്ങ്, ഹബീബുളള പട്ടാമ്പി, മുസ്തഫ ബാഖവി പെരുമുഖം, അബ്ദു റഹ്മാന്‍ ഫറോഖ് തുടങ്ങിയവര്‍ അറിയിച്ചു.
ഇന്ത്യന്‍ ജനാധിപത്യത്തിന് വലിയ നഷ്ടം : പ്രവാസി മലയാളി ഫെഡറേഷന്‍
റിയാദ്: പാര്‍ലമെന്റ് അംഗം ഇ അഹമ്മദിന്റെ നിര്യാണത്തില്‍ പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മത നിരപക്ഷേതയുടെ പ്രചാരകനും അറബ് രാഷ്ട്ര തലവന്മാരുടെ സുഹൃത്തുമായിരുന്നു ഇ അഹമ്മദ്. ഐക്യ രാഷ്ര സഭയിലേക്കു ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ തുടര്‍ച്ചയായി ആറു തവണ തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തി എന്നത് അദ്ദേഹത്തിന്റെ നയതന്ത്ര പാഠവത്തിനുള്ള അംഗീകാരമായിരുന്നുവെന്നും ഇന്ത്യന്‍ ജനാധിപത്യത്തിന് വലിയ നഷ്ടവുമാണ് അദ്ദേഹത്തിന്റെ മരണത്തോട് സംഭവിച്ചിരിക്കുന്നതെന്നും അനുശോചന കുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."