ബജറ്റില്‍ റെയില്‍വേ യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കിയത് സ്വാഗതാര്‍ഹം
കോഴിക്കോട്: റെയില്‍വേ ബജറ്റ് ഒഴിവാക്കി പൊതുബജറ്റില്‍ റെയില്‍ പദ്ധതികള്‍ പ്രഖ്യാപിച്ചപ്പോള്‍ യാത്രക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന ലഭിച്ചത് പരക്കെ സ്വാഗതം ചെയ്യപ്പെട്ടു. റെയില്‍ വികസനത്തിനായി 1,31,000 കോടി രൂപ അനുവദിച്ചപ്പോള്‍ 1,00,000 കോടി രൂപയും യാത്രക്കാരുടെ സുരക്ഷയ്ക്കായി നീക്കിവച്ചിട്ടുണ്ട്. യാത്രാ-ചരക്ക് നിരക്കുകള്‍ വര്‍ധിപ്പിക്കാത്തതും ഐ.ആര്‍.ടി.സി വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് സര്‍വിസ് ചാര്‍ജ് ഒഴിവാക്കിയതും യാത്രക്കാര്‍ക്ക് ആശ്വാസമായി. 3500 കിലോമീറ്റര്‍ ലൈന്‍ കമ്മിഷന്‍ ചെയ്യുമെന്നും 2019 നുള്ളില്‍ എല്ലാ ട്രെയിനുകളിലും ബയോടോയ്‌ലറ്റുകളും എല്ലാ റെയില്‍വേ സ്‌റ്റേഷനുകളിലും ലിഫ്റ്റും എസ്‌കലേറ്ററുകളും ന്യൂ മെട്രോപോളിസിയും നടപ്പിലാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.
കോഴിക്കോട് ചേര്‍ന്ന കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യാ റെയില്‍ യൂസേഴ്‌സ് അസോസിയേഷന്‍ ബജറ്റിനെ സ്വാഗതം ചെയ്തു. അസോസിയേഷന്‍ ദേശീയ അധ്യക്ഷന്‍ ഡോ. എ.വി അനൂപ് അധ്യക്ഷനായി . ദേശീയ വര്‍ക്കിങ് ചെയര്‍മാന്‍ ഷെവ. സി.ഇ ചാക്കുണ്ണി, കണ്‍വീനര്‍ സി.ആര്‍ വിനയചന്ദ്രന്‍, ഗോവ ആന്‍ഡ് കൊങ്കണ്‍ റീജിയണല്‍ കണ്‍വീനര്‍ കെ.ജെ ജോയ്, ടി.ജി പ്രസാദ്, സി. ചന്ദ്രന്‍, കേരള ഘടകം വൈസ് പ്രസിഡന്റ് അഡ്വ. എം.കെ അയ്യപ്പന്‍, ജന. സെക്രട്ടറി സി.സി മനോജ്, എം.വി മാധവന്‍, കുന്നോത്ത് അബൂബക്കര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."