ആരാധനാ സ്വാതന്ത്ര്യം സര്‍ക്കാര്‍ ഉറപ്പാക്കണം: ആര്‍ച്ച് ബിഷപ്പ് എം സൂസൈപാക്യം
തിരുവനന്തപുരം: ബോണക്കാട് പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രിയില്‍ നിന്ന് അനുഭാവപൂര്‍ണമായ പ്രതീക്ഷിക്കുന്നതായി തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് ഡോ.എം സൂസപാക്യം. ബോണക്കാട് കുരിശിന്റെ പേരില്‍ സംഘര്‍ഷമുണ്ടായത് വേദനാജനകമാണ്.
തെറ്റ് ആരുടെ ഭാഗത്തായാലും അന്വേഷിച്ച് നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. അക്രമം ആരുടെ ഭാഗത്ത് നിന്നായാലും തെറ്റ് തന്നെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ബോണക്കാട് കൂടുതല്‍ കുരിശ് നിര്‍മിച്ച് ആരേയും പ്രകോപിപ്പിക്കില്ല. പരമ്പരാഗതമായി കുരിശുണ്ടായിരുന്ന സ്ഥലത്ത് കുരിശ് സ്ഥാപിച്ച് സര്‍ക്കാരിന്റെ അറിവോട് കൂടി തന്നെ ആരാധന നിലനിര്‍ത്താനാണ് ശ്രമിക്കുന്നത്. ആരാധനാ സ്വാതന്ത്ര്യം സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ വാക്കാല്‍ നല്കിയ ഉറപ്പു പ്രകാരം ആണ് ഇന്നലെ വിശ്വാസികള്‍ കുരിശു സ്ഥാപിക്കാന്‍ പോയതെന്നാണ് മനസിലാക്കുന്നതെന്നും അക്രമം ഒഴിവാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യത ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."